ഓൾ അയർലണ്ട് മർത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ നിയമ ബൈബിൾ ക്വിസ് പുസ്തകം പ്രകാശനം ചെയ്തു. കഴിഞ്ഞ അഞ്ചാം തീയതി നോക്ക് ദൈവാലയത്തിൽ വെച്ചു നടന്ന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് ഓൾ അയർലണ്ട് മർത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള പുതിയ നിയമ ബൈബിൾ ക്വിസ് പുസ്തകം പ്രകാശനം ചെയ്തത്.സുറിയാനി പേഷിത്താ ബൈബിളിന്റെ മലയാള പരിഭാഷയായ വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ഈ ബൈബിൾ ക്വിസ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്
അയർലണ്ട് പാട്രിയാർക്കൽ വികാരി മോർ അലക്സന്ത്രയോസ് തോമസ് ഭദ്രാസന മെത്രാപ്പോലീത്താ, വനിതാ സമാജം വൈസ് പ്രസിഡന്റായ ബിബിൻ ബാബു അച്ചന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ അയർലണ്ട് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദർ ജിനോ ജോസഫ്, സെക്രട്ടറി ബഹു. ഡോക്ടർ ജോബിമോൻ സ്കറിയ അച്ചൻ, ട്രസ്റ്റി സുനിൽ എബ്രഹാം, ജോയിന്റ് സെക്രട്ടറി ജയ്മോൻ മാർക്കോസ്, ജോയിന്റ് ട്രസ്റ്റി ജിബി ജേക്കബ്, കൂടാതെ അയർലണ്ട് വനിതാ സമാജം സെക്രട്ടറി ജോമോൾ ജേക്കബ്, ട്രസ്റ്റി അഥീന തമ്പി, ജോയിന്റ് സെക്രട്ടറി ബെസി പോൾ എന്നിവർ സന്നിഹിതരായിരുന്നു.
അയർലണ്ട് ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന ഈ പുതിയ സംരംഭത്തിന് മെത്രാപ്പോലീത്ത എല്ലാവിധ പിന്തുണയും പ്രാർത്ഥനയും നേർന്നു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments