ഏഷ്യൻ റസ്റ്റോറന്റ് പുരസ്കാരം ഡബ്ലിനിലെ ഒലിവ്സ് റെസ്റ്റോറന്റിന് ; അഭിമാനനേട്ടവുമായി റാന്നി സ്വദേശി അബ്രഹാം മാത്യു

By Rose Malayalam Desk

അയർലൻഡിലെ മലയാളി സംരംഭകർക്കും പ്രവാസി സമൂഹത്തിനും അഭിമാനമായി ഡബ്ലിനിലെ മലയാളി ഉടമസ്ഥതയിലുള്ള ഒലിവ്സ് റസ്റ്റോറന്റിന് ഏഷ്യൻ റസ്റ്റോറന്റ് പുരസ്കാരം. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ അബ്രഹാം മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിനാണ് ഈ അംഗീകാരം ലഭിച്ചത്. ഡബ്ലിനിലെ താലയിൽ ആണ് ഒലിവ്സ് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ഏഷ്യൻ റസ്റ്റോറന്റ് അവാർഡ്സിലെ ബെസ്റ്റ് വാല്യൂ ഇന്ത്യൻ റസ്റ്റോറന്റ് 2026 അവാർഡാണ് ഒലിവ്സിനെ തേടിയെത്തിയത്.

അയർലൻഡിലെ ഭക്ഷണ-ആതിഥേയ മേഖലയിൽ സജീവ സാന്നിധ്യമറിയിക്കുന്ന അബ്രഹാം മാത്യു, റസ്റ്റോറന്റ് മേഖലയ്ക്കു പുറമെ മറ്റ് സംരംഭങ്ങളിലൂടെയും ശ്രദ്ധേയമായ സാന്നിധ്യമാണ്. ഡബ്ലിനിലെ ടെമ്പിൾ ബാറിൽ പ്രവർത്തിക്കുന്ന അന്നം – മോഡേൺ ഇന്ത്യൻ കഫേയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യവും കേരളത്തിന്റെ തനതായ രുചികളും ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഒലിവ്സ് റസ്റ്റോറന്റും അന്നം മോഡേൺ കഫേയും ഭക്ഷണപ്രേമികൾക്ക് പരിചിതമായ പേരായി ഇതിനകം തന്നെ മാറിയിട്ടുണ്ട്.കൂടാതെ, ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ പ്രവർത്തിക്കുന്ന സിറ്റി ഗ്രോസറി ആൻഡ് സൂപ്പർമാർക്കറ്റും അബ്രഹാം മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സംരംഭമാണ്.

നാലാം വർഷത്തിലേക്ക് കടക്കുന്ന താലയിലെ ഒലിവ്സ് റസ്റ്റോറന്റിനെ തേടി ഇതിനുമുമ്പും അവാർഡുകൾ എത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ബെസ്റ്റ് നൈബർഹുഡ് റസ്റ്റോറന്റ് അവാർഡും ഒലിവ്സിനു ലഭിച്ചിരുന്നു.

ഇന്ത്യൻ, ഏഷ്യൻ ഭക്ഷ്യോൽപ്പന്നങ്ങൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനം പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.ഭക്ഷണരംഗത്തും വ്യാപാരമേഖലയിലും ഒരുപോലെ സംരംഭങ്ങൾ വളർത്തിയെടുത്ത അബ്രഹാം മാത്യുവിന്റെ പ്രവർത്തനമികവിന്റെ നേട്ടമായാണ് ഒലിവ്സ് റസ്റ്റോറന്റിന് ലഭിച്ച പുരസ്കാരത്തെ വിലയിരുത്തുന്നത്. ഗുണമേന്മയുള്ള ഭക്ഷണം, മികച്ച സേവനം, ഉപഭോക്തൃസംതൃപ്തി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന റസ്റ്റോറന്റ് മേഖലയിലെ ഈ അംഗീകാരം അദ്ദേഹത്തിന്റെ സംരംഭകയാത്രയിലെ ശ്രദ്ധേയമായ നേട്ടമാണ്.

അയർലൻഡിൽ മലയാളികൾ വിവിധ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, റാന്നിയിൽനിന്ന് അയർലൻഡിലെത്തി ഒന്നിലധികം സംരംഭങ്ങളിലൂടെ ശ്രദ്ധേയനായ അബ്രഹാം മാത്യുവിന്റെ നേട്ടം പ്രവാസി മലയാളികൾക്ക് അഭിമാനകരമാണ്.മലയാളി സംരംഭകത്വത്തിന്റെ വളർച്ചയ്ക്കും അയർലൻഡിലെ ഇന്ത്യൻ ഭക്ഷണസംസ്കാരത്തിന്റെ പ്രചാരണത്തിനും ഇത്തരം നേട്ടങ്ങൾ കൂടുതൽ പ്രചോദനമാകുമെന്നതിൽ സംശയമില്ല.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments