ഭൂതകാലം………………കവിത എഴുതിയത് ദയാനന്ദ് കെ വി (വാട്ടർഫോർഡ് )

By Rose Malayalam Desk

ഭൂതകാലം……………………………………..

വർത്തമാനത്തിന്റെ വിരഹം

മറന്നിടും വേദനിപ്പിക്കുന്ന,

ചത്തിട്ടും , ചവച്ചുതുപ്പിയിട്ടും

കറവ വറ്റാതെ വേദന ചുരത്തും

എഴുത്തുകാരന്റെ തോൾസഞ്ചിയിലെന്ന പോലെ

കുറെ ഇനിയും ജനിക്കാത്ത

കവിതകളുടെ പേറ്റു വേദന ,

എന്തിനെന്നറിയാതെ

ചവറുകൂന.

ഭ്രഷ്ട് നടന്നിട്ടും

പോകുന്നതേ ഇല്ല

ഈ ഭൂതകാലം

ഭ്രാന്തുപോലെയാണോ

പുറകെ കാണും

ഇടയ്ക്ക് ബോധമണ്ഡലത്തിൽ

ഒരു ആളൽ ഉണ്ടാകും.

“ജീവിക്കുന്ന വർത്തമാനത്തെ

നിരന്തരം റേപ്പ് ചെയ്യുന്ന

അലസനായ

ഓർമ്മ കച്ചവടക്കാരൻ”

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments