വാട്ടർഫോർഡിൽ വീടിന് തീപിടിച്ചു; കുട്ടികൾ ഉൾപ്പെടെ നിരവധിപേർ മരിച്ചു എന്ന് ആശങ്ക

By Rose Malayalam Desk

വാട്ടർഫോർഡിൽ വീടിന് തീപിടിച്ചു; ഒന്നിലധികം പേർ മരിച്ചു എന്ന് ആശങ്കകുട്ടികളും മരിച്ചവരിൽ ഉൾപ്പെട്ടിരിക്കാമെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

നഗരമധ്യത്തിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ബിർച്ച്‌വുഡ് എസ്റ്റേറ്റിലെ താമസവീട്ടിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക മാധ്യമ റിപ്പോർട്ടുകൾ.തീപിടിത്തത്തെത്തുടർന്ന് ഗാർഡയും അഗ്നിരക്ഷാസേനയും മറ്റ് അടിയന്തര സേവനങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

സംഭവത്തെ ഇപ്പോഴും തുടരുന്ന അടിയന്തര സാഹചര്യമായാണ് അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്.മരണസംഖ്യ സംബന്ധിച്ച് വൻ ആശങ്കയാണ് പടരുന്നത്.

തീ പിടുത്തത്തിൽ ഒന്നിലധികം പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളും മരിച്ചവരിൽ ഉൾപ്പെട്ടിരിക്കാമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ കൃത്യമായ എണ്ണവും തിരിച്ചറിയൽ വിവരങ്ങളും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

വീട്ടിൽ തീപിടിത്തമുണ്ടാകാനിടയായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഗാർഡയുടെ അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവരുന്നതോടെ സംഭവത്തിന്റെ വ്യാപ്തിയും മറ്റ് വിശദാംശങ്ങളും വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാട്ടർഫോർഡിലെ ഈ ദുരന്തവാർത്ത പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പൊതുസമൂഹം.

For more news please join our whatsapp group https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments