കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

By Rose Malayalam Desk

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ ടെസി മാത്യു 2026 ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്. ടീന ടോണി, ടീജ ടോണി എന്നിവരാണ് മക്കൾ.

കോർക്കിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ടെസി മാത്യു. കുറച്ചുനാളുകളായി രോഗബാധിതയായിരുന്നു.

ഒക്ടോബർ പതിനഞ്ചാം തീയതി വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ കോർക്കിലെ സർസ്ഫീൽഡ് റോഡിലുള്ള Jerh C’Connor Funeral Home, Wilton, T12 KX08-ൽ പൊതുദർശനം നടക്കും.സംസ്കാരം ഒക്ടോബർ പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോർക്കിലെ St. Joseph’s SMA Church, Wilton-ൽ സംസ്കാരച്ചടങ്ങുകൾ നടക്കും.ടെസി മാത്യുവിന്റെ നിര്യാണം കോർക്കിലെ മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്.

മാത്യുവിന്റെ നിര്യാണത്തിൽ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ (Cork Pravasi Malayali Association) അഗാധമായ ദുഃഖം രേഖപ്പെടുത്തി. ടോണി ജോസിനും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും സംഘടന അനുശോചനം അറിയിച്ചു. പ്രിയപ്പെട്ട ടെസി മാത്യുവിന് സംഘടന ആദരാഞ്ജലികൾ അർപ്പിച്ചു.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments