“ഇതിനൊരു അവസാനം ഇല്ലേ?” ചിൽഡ്രൻസ് ഹോസ്പിറ്റലിനു മൂന്നിരട്ടിയിലധികം ചെലവ്; 108 മില്യൺ യൂറോ കൂടി വേണമെന്ന് കോൺട്രാക്ടർ

By Rose Malayalam Desk

അയർലൻഡിന്റെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ (NCH) വീണ്ടും ചെലവ് വർധനയുടെ പേരിൽ ചർച്ചയാകുന്നു. ആശുപത്രിയുടെ നിർമ്മാണ കരാറുകാരനായ BAM Ireland, പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച 3,407 അധിക ക്ലെയിമുകളിൽ നിന്ന് 108 മില്യൺ യൂറോ വീണ്ടും അധികമായി ക്ലെയിം ചെയ്തതായി പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പദ്ധതിയുടെ ആദ്യകാല എസ്റ്റിമേറ്റ് 650 മില്യൺ യൂറോ ആയിരുന്നെങ്കിലും നിലവിലെ അംഗീകൃത ബജറ്റ് 2.24 ബില്യൺ യൂറോ ആയി ഉയർന്നു. അതായത് ആദ്യ എസ്റ്റിമേറ്റിന്റെ മൂന്നിരട്ടിയിലധികം ചെലവ്. മൂന്നിരട്ടി പണം ചെലവഴിച്ചെങ്കിലും പദ്ധതി ഇപ്പോഴും പൂർണമായി പൂർത്തിയായിട്ടില്ല.

കഴിഞ്ഞ ആറ് വർഷത്തിനിടെ ആശുപത്രിയുടെ substantial completion തീയതി 20 തവണ മാറ്റിയതായി ആരോഗ്യ മന്ത്രി Jennifer Carroll MacNeill വ്യക്തമാക്കി. ആശുപത്രി പൂർത്തിയാക്കിയ ശേഷമേ ആവശ്യമായ കമ്മിഷനിങ്ന ടപടികൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാകൂ.BAM പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം 950 മില്യൺ യൂറോ മൂല്യമുള്ള ക്ലെയിമുകൾ ഇത്ഉ വരെ ഉന്നയിച്ചിട്ടുണ്ട്.അവയിൽ പലതും ഇപ്പോഴും തർക്കത്തിലാണ്. ആറ് കേസുകൾ നിലവിൽ High Court പരിഗണനയിലുമുണ്ട്.

€650 മില്യൺ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതി €2.24 ബില്യൺ ബജറ്റിലെത്തിയിട്ടും ആശുപത്രി പൂർണമായി പ്രവർത്തനം ആരംഭിക്കാത്ത പശ്ചാത്തലത്തിൽ കോൺട്രാക്ടർ കമ്പനിയായ വീണ്ടും 100 മില്യൻ യൂറോയുടെ ക്ലെയിം ആയി വന്നത് നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ പദ്ധതിയിലെ ചെലവും കാലതാമസവും വീണ്ടും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments