ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തൊഴില്‍ സമരം പ്രഖ്യാപിച്ച് ഡബ്ലിൻ ബസ് ജീവനക്കാർ

ഏകദേശം 190 ഓളം ഡബ്ലിൻ ബസ് എഞ്ചിനീയറിംഗ് ജീവനക്കാർ ഇന്നലെ രാത്രി 9 മണിമുതൽ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് Work-to-Rule രീതിയിലുള്ള വ്യവസായ സമരം ആരംഭിച്ചു. ഇതോടെ തൊഴിലാളികൾ പതിവായി ചെയ്യുന്ന അധിക പ്രവർത്തനങ്ങൾ ഒഴിവാക്കി, അവരുടെ കരാർ പ്രകരമുള്ള ജോലികള്‍ മാത്രം നിര്‍വഹിക്കും. എഞ്ചിനീയറിംഗ് ജീവനക്കാർ ബസ്സുകൾ പൊതുഗതാഗത സേവനത്തിന് ലഭ്യമാകുന്ന തരത്തിൽ പരിപാലനവും പൊതുവായ ജോലികളും നിർവഹിക്കുന്നവരാണ്. തൊഴിലാളി യൂണിയനായ SIPTU, ഒരേ ഗ്രേഡിലുള്ള ട്രാഫിക് ഓപ്പറേറ്റീവ് ജീവനകാര്‍ക്ക്  സമാനമായ ശമ്പളനിലവാരം നൽകുന്നതിൽ ഡബ്ലിൻ … Read more

ജൂബിലി വർഷം 2025 അയർലണ്ട് സീറോ മലബാർ സഭയിൽ തിരിതെളിഞ്ഞു

പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിൻ്റെ  അയർലണ്ട് സീറോ മലബാർ സഭാതല  ഔദ്ദോഗീക ഉത്ഘാടനം ഡബ്ലിൻ  ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്നു. അയർലണ്ട് സീറോ മലബാർ സഭയുടെ ബെൽ ഫാസ്റ്റ് റീജിയണൽ ഡയറക്ടറും, കമ്യൂണിക്കേഷൻ, മീഡിയ ആൻ്റ് പബ്ലിക് റീലേഷൻസ് ഡയറക്ടറുമായ ഫാ. ജോസ് ഭരണികുളങ്ങര ദീപം തെളിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ,  ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി, നാഷണൽ പാസ്റ്ററൽ … Read more

ഡബ്ലിന്‍ യുവതിയെ (24) കാണ്മാനില്ല

ഡബ്ലിനില്‍ 24 വയസ്സുള്ള യുവതിയെ കാണ്മാനില്ല. ഇവിസ് ജോഗാജ് എന്ന് പേരായ യുവതിയെ താലായിലെ വീട്ടിൽ നിന്ന് ഫെബ്രുവരി 28 വെള്ളിയാഴ്ച്ച കാണാതായതാണ് റിപ്പോർട്ട്. എന്നാൽ, നവംബർ 21 തിങ്കളാഴ്ച രാവിലെ 9 മണിയോടെ സൌത്ത് ഡബ്ലിനില്‍ അവളെ അവസാനമായി കണ്ടതായി വിവരമുണ്ട്. എവിസ് 5 അടി 8 ഇഞ്ച് ഉയരമുള്ള, നേർത്ത ശരീരഘടനയുള്ള, തവിട്ട് മുടിയും തവിട്ട് കണ്ണുകളുമുള്ളവളാണ്. അവസാനമായി കാണുമ്പോള്‍ ഇരുണ്ട ജാക്കറ്റും ജീൻസും ധരിച്ചിരുന്നു. ഡബ്ലിൻ സിറ്റി സെന്റർ പ്രദേശത്ത് അവൾ ഇടയ്ക്കിടെ … Read more

ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ ഡബ്ലിൻ ബസ് നാളെ മുതൽ ഏഴ് പുതിയ പീക്ക്-ടൈം റൂട്ടുകളില്‍ സര്‍വീസ് നടത്തും. ഹ്യൂസ്റ്റൺ സ്റ്റേഷൻ മുതൽ യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ (യുസിഡി) വരെ 45 അധിക സർവീസുകൾ ഉൾപ്പെടുന്നു. ഇതിൽ രാവിലെ 25 സർവീസുകളും  വൈകുന്നേരം 20 സർവീസുകളും ഉൾപ്പെടുന്നു തിങ്കളാഴ്ച മുതൽ X25, X26, X27, X28, X30, X31, X32 എന്നീ ബസുകൾ ഇനി മുതൽ യൂണിവേഴ്സിറ്റി കോളേജ് ബെൽഫീൽഡിൽ വരെ സർവീസ് … Read more

2024-ൽ ഐറിഷ് കുഞ്ഞുങ്ങളിലെ ഏറ്റവും ജനപ്രിയമായ പേരുകൾ ഏതെല്ലാം എന്നറിയാം

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ കുഞ്ഞുങ്ങളില്‍ ഏറ്റവും ജനപ്രിയമായ പേരുകൾ പുറത്തുവിട്ടു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തിറക്കിയ പുതിയ ഡാറ്റ അനുസരിച്ച്, 2024-ൽ അയർലണ്ടിലെ ആൺകുട്ടികൾക്കിടയിൽ “ജാക്ക്” എന്ന പേരാണ് ഏറ്റവും ജനപ്രിയമായി തുടരുന്നത്. ആൺകുട്ടികളിൽ ജാക്ക് തുടർച്ചയായി എട്ടാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പെൺകുട്ടികളില്‍ ‘സോഫി’ ആണ് ഏറ്റവും പ്രചാരത്തിലുള്ള പേര്. ആൺകുട്ടികൾക്കിടയിൽ ജാക്കിന് ശേഷം നോവ, റിയാൻ, സിലിയൻ, ജെയിംസ് എന്നിവയാണ് ജനപ്രിയമായ മറ്റ് പേരുകൾ. അതേസമയം, കാലെബ് എന്ന പേര് ജനപ്രിയതയിൽ … Read more

ഡോണെഗലിൽ കാർ വീട്ടിലേക്ക് ഇടിച്ചുകയറി ; അപകടത്തിൽ രണ്ടുപേർ മരിച്ചു, മറ്റു രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ഡോണെഗലിൽ കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 9.30ഓടെ, ഡോണെഗലിലെ An Bhealtaine, Gort an Choirce പ്രദേശത്ത് കാർ ഒരു വീടിന്‍റെ ഗേബിൾ ഭിത്തിയിൽ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. കാർ ഓടിച്ചിരുന്ന കൗമാരക്കാരനും പിന്നിലെ സീറ്റിൽ ഉണ്ടായിരുന്ന ഇരുപത് വയസ്സുള്ള യുവാവും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റൊരു കൗമാരക്കാരനും ഇരുപത് വയസ്സുള്ള യുവാവും ഗുരുതരമായി പരിക്കേറ്റ് ലെറ്റർകെനി സർവകലാശാലാശുപത്രിയിൽ ചികിത്സയിലാണ്. അപകടസമയത്ത് … Read more

SSE Airtricity ഏപ്രിൽ മുതൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ വര്‍ധിപ്പിക്കും

രാജ്യത്തെ പ്രമുഖ ഊർജ്ജ സപ്ലയർ കമ്പനികളിലൊന്നായ SSE Airtricity, വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ വർദ്ധനവ് വരുത്തുമെന്ന് അറിയിച്ചു. ഏപ്രിൽ 2 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ ഹൗസ്ഹോൾഡ് വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ ആണ് വര്‍ധനവ് വരുത്തുക. ഈ വർദ്ധനവ് ഏകദേശം 2,50,000 വൈദ്യുതി ഉപഭോക്താക്കളെയും 85,000 വാതക ഉപഭോക്താക്കളെയും ബാധിക്കുമെന്ന് കണക്കാക്കുന്നു. ഇത് ഒരു ശരാശരി വൈദ്യുതി ഉപഭോക്താവിന് ദിവസേന €0.47 വര്‍ധനവും വാതക ഉപഭോക്താവിന് €0.31 വര്‍ധനവും ഉണ്ടാക്കും. ഡ്യുവൽ ഫ്യൂവൽ ഉപയോഗിക്കുന്നവർക്ക് 9.5% വരെ ബില്ല് വർദ്ധിക്കും, … Read more

ക്രിസ്റ്റൽ ജൂബിലി നിറവിൽ ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവക

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവക ക്രിസ്റ്റൽ ജൂബിലി നിറവിലേക്ക്. 2011 ഫെബ്രുവരി 5ന് രൂപവത്കരിച്ച സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന 15 ആം വാർഷികാഘോഷങ്ങൾക്കു ‌ മാർച്ച് 1ന് തുടക്കമാകുമെന്നു പബ്ലിസിറ്റി കൺവീനർ ശ്രീ. സിബു കോശി അറിയിച്ചു. മാർച്ച് 1 ശനിയാഴ്ച ഉച്ചക്ക് 2 .30 ന് നടത്തപെടുന്ന പൊതുസമ്മേളനം, ഡബ്ലിൻ സൗത്ത് കൗണ്ടി മേയർ കൗൺസിലർ ബേബി പെരേപ്പാടൻ ഉത്‌ഘാടനം ചെയ്യും. ചർച് ഓഫ് അയർലണ്ട് ആർച് ബിഷപ്പ് … Read more

വെള്ളാർമലയ്ക്ക്‌ കൈത്താങ്ങുമായി ‘വയനാടൻസ്‌’

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളിന്‌ അയർലൻഡിൽ നിന്ന്‌ കൈത്താങ്ങുമായി ‘വയനാടൻസ്‌’. അയർലൻഡിലുള്ള വയനാട്ടുകാരുടെ കൂട്ടായ്മയായ ‘വയനാടൻസ് ഇൻ അയർലൻഡ്’ കൂട്ടായ്മയാണ്‌ സ്കൂൾ ബസിന്റെ ദൈനന്ദിന ചെലവുകൾക്കായി അഞ്ച്‌ ലക്ഷം രൂപ കൈമാറിയത്‌. മേപ്പാടി സ്കൂളിൽ നടന്ന ചടങ്ങിൽ വയനാടൻസ് ഇൻ അയർലൻഡ് അംഗങ്ങളായ കൃഷ്ണദാസ്. കെ. കെ ജയിസ്‌മോൻ കാരക്കാട്ട്‌ എന്നിവർ വെള്ളാർമല സ്കൂൾ പ്രിൻസിപ്പൽ ഭവ്യ, ഹെഡ്മാസ്റ്റർ ദിലീപ് കുമാർ എന്നിവർക്ക് ബാങ്ക് ഡ്രാഫ്റ്റ് കൈമാറി.

Section 39 ഹെല്‍ത്ത്‌കെയര്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, പിന്തുണയുമായി 96% തൊഴിലാളികൾ

Section 39 ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങുന്നു. Section 39 സംഘടനകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതന പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായാണ് സമരം. വികലാംഗർ, വൃദ്ധർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സേവനങ്ങൾ നൽകുന്നു സംഘടനയാണ് സെക്ഷൻ 39. വേതനപരിഷ്‌കരണത്തെക്കുറിച്ചുള്ള പ്രശ്‌നം പരിഹരിക്കാൻ തിങ്കളാഴ്ച Workplace Relations Commission (WRC) മായി ചർച്ചകൾ നടക്കുന്നുണ്ട്. സമരം നടത്താനുള്ള തീരുമാനത്തിന് അംഗങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചതായി Siptu യൂണിയന്റെ ഡാമിയൻ ജിന്ലി പറഞ്ഞു. സെക്ഷൻ 39 തൊഴിലാളികളുടെ … Read more