ആഗോളമായി നടന്ന സൈബര്‍ ആക്രമണത്തില്‍ പെട്ട് അയര്‍ലണ്ടിലെ Munster Technological University (MTU)-യും. MTU-വിന്റെ കോര്‍ക്ക്, കെറി ക്യാംപസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങളും സൈബറാക്രമണത്തെ തുടര്‍ന്ന് ചോര്‍ന്നിരിക്കാമെന്നും, ഇതിനാല്‍ അതീവജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
MTU ഉപയോഗിക്കുന്ന ലേണിങ് മാനേജ്‌മെന്റ് സിസ്റ്റമായ Canvas-ന്റെ സേവനം നല്‍കിവരുന്ന, യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ ടെക്‌നോളജി കമ്പനി Infrastructure-ന് നേരെ ഈയാഴ്ച ആദ്യം സൈബറാക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇത് MTU-വിന് പുറമെ ലോകമെമ്പാടുമുള്ള നിരവധി യൂണിവേഴ്‌സിറ്റികളെയും, വിദ്യാര്‍ത്ഥികളെയും ബാധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഏത് തരത്തിലുള്ള ആക്രമണമാണ് നടന്നതെന്നും, എന്തെല്ലാം വിവരങ്ങളാണ് ചോര്‍ന്നതെന്നുമുള്ള വിശദാംശങ്ങളറിയാനായി MTU, Infrastrucure-മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ്. വിദ്യാര്‍ത്ഥികളും, യൂണിവേഴ്‌സിറ്റി ജീവനക്കാരും ഈയവസരത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും, സംശയാസ്പദമായ ഇമെയിലുകള്‍, മറ്റ് ലിങ്കുകള്‍ മുതലായവ ക്ലിക്ക് ചെയ്യുന്നത് ശ്രദ്ധയോടെ വേണമെന്നും MTU അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കോര്‍ക്കില്‍ നാല് ക്യാംപസുകളും, കെറിയില്‍ രണ്ട് ക്യംാപസുകളുമാണ് MTU-വിന് ഉള്ളത്. രണ്ടിടത്തെയും 18,000-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സൈബറാക്രമണം സംബന്ധിച്ചുള്ള മുന്നറിയിപ്പ് ഇമെയില്‍ അധികൃതരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നിലവില്‍ Canvas സിസ്റ്റം ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments