ഹെലൻ ഓഗ്‌ബു ഗോൾവേ സിറ്റി മേയർ; ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ വനിത

By Rose Malayalam Desk

കൗണ്‍സിലറായ ഹെലന്‍ ഓഗ്ബുവിനെ ഗോള്‍വേ സിറ്റി മേയറായി തെരഞ്ഞെടുത്തു. ഗോള്‍വേയുടെ 72-ആമത്തെ മേയറും, ഗോള്‍വേ സിറ്റി മേയറാകുന്ന ആദ്യ ആഫ്രിക്കന്‍ വനിതയുമാണ് ഓഗ്ബു.

മറ്റൊരു കൗണ്‍സിലറായ ജോസി ഫോര്‍ഡെയെ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുത്തിട്ടുണ്ട്.

നൈജീരിയയില്‍ ജനിച്ച ഹെലന്‍ ഓഗ്ബു 20 വര്‍ഷത്തോളമായി അയര്‍ലണ്ടിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് നൈജീരിയന്‍ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത് കാരണം ഭീഷണി നേരിട്ടതോടെയാണ് ഓഗ്ബു നൈജീരിയ വിട്ട് അയര്‍ലണ്ടിലേയ്ക്ക് ചേക്കേറിയത്. മകളുമൊത്ത് അയര്‍ലണ്ടിലെത്തിയ അവര്‍ ഏറെക്കാലം അഭയാര്‍ത്ഥിത്വ അപേക്ഷയിലാണ് കഴിഞ്ഞിരുന്നത്.

ഹെലന്‍ ഓഗ്ബുവിന്റെ ഭര്‍ത്താവായ സണ്ണി ഓഗ്ബുവിന് ഈ സമയം നൈജീരിയയില്‍ ഭീഷണികള്‍ തുടരുകയും, 2010-ല്‍ നൈജീരിയയില്‍ വച്ച് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.

ലേബര്‍ പാര്‍ട്ടി പ്രതിനിധിയായാണ് ഓഗ്ബു ഗോള്‍വേ സിറ്റി കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments