സമ്മർ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00 PM വരെ GORMANSTON പാർക്കിൽ വച്ച് നടക്കും. VISWAS FOODS സ്പോൺസർ ചെയ്യുന്ന അയർലണ്ട് പൂരത്തിന്റെ ഗസ്റ്റായി മലയാള സിനിമയിലെ പ്രമുഖ നടനും ഈ വർഷത്തെ മികച്ച സിനിമാ നടനുള്ള അവാർഡ് കരസ്ഥമാക്കിയ ASIF ALI എത്തുന്നു.
അയർലണ്ട് പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന ഓൾ യൂറോപ്പ് CINEMATIC DANCE COMPETITION ൽ യൂറോപ്പിലെ തന്നെ പ്രമുഖരായ 16 ടീമുകൾ മാറ്റിവയ്ക്കുന്നു. അതുപോലെതന്നെ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡ് ആയ മിലനും FINMOUND certified accountant ഉം ചേർന്ന് നടത്തുന്ന GLAM യൂറോപ്പ് ഫാഷൻ ഷോയിൽ യൂറോപ്പിലെ പ്രമുഖ മോഡലുകൾ മത്സരിക്കുന്ന അയർലണ്ട് പൂരത്തിന്റെ സമാപനത്തിന് മലയാള സിനിമയിലെ പിന്നണി ഗായകനായ അഫ്സൽ നയിക്കുന്ന സംഗീതവിരുന്നും, DJ യും കൊതി നുകരുന്ന ഫുഡ് സ്റ്റാളുകളും. ഷോപ്പിംഗ് സ്റ്റാളുകളും. കുട്ടികൾക്ക് കളിക്കാവുന്ന റൈഡുകളും ഒരുക്കിയിരിക്കുന്നു. എന്നുമാത്രമല്ല ഡാൻസ് കോമ്പറ്റീഷൻ വിധികർത്താക്കളായി സിനിമ ഡയറക്ടർ ആയ ജിസ് ജോയും സിനിമാ നടിയും നർത്തകിയുമായ പാർവതിയും, ഗ്രേസും ഫാഷൻ ഷോയുടെ വിധികർത്താക്കളായി മിലൻ ഷെളിയും ടീമും എത്തുന്നു.
അയർലണ്ട് പൂരത്തിന് എത്തുന്നവർക്കായി 4000ത്തിലധികം കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ഈ സമ്മർ ആഘോഷിക്കാൻ എല്ലാവരെയും DMA യും റോയൽ ക്ലബ്ബും നിങ്ങളെ ഡബ്ലിന് അടുത്തുള്ള GORMANSTON CO.MEATH, K32NH30 പാർക്കിലേക്ക് ക്ഷണിക്കുന്നു. (Free Entry)എത്രയും വേഗം കാർ പാർക്കിങ്ങിനായി www.dmadrogheda.ie എന്ന വെബ്സൈറ്റിൽ പോയി ബുക്ക് ചെയ്യൂ.



Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments