ശമ്പള വർദ്ധന: നോർത്തേൺ അയർലണ്ടിലെ ഡോക്ടർമാർ സമരത്തിലേക്ക്

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ട് അടക്കമുള്ള യുകെയിലെ ഡോക്ടര്‍മാര്‍ രണ്ട് ദിവസത്തെ സമരത്തിനൊരുങ്ങുന്നു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് ജൂണ്‍ 25, 29 തീയതികളില്‍ പണിമുടക്കുമെന്നാണ് The British Medical Association (BMA) അംഗങ്ങളായ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ശമ്പളം വര്‍ദ്ധിപ്പിക്കാനും, സമരം പിന്‍വലിക്കാനുമായി ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റ് തയ്യാറാകണമെന്ന് BMA ആവശ്യപ്പെട്ടിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം കുറവായതിനാല്‍ അവര്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യാനാണ് താല്‍പര്യപ്പെടുന്നതെന്നും, നേരത്തെ റിട്ടയര്‍മെന്റ് എടുക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമിതജോലിഭാരവും തങ്ങള്‍ അനുഭവിക്കുന്നതായി ഇവര്‍ പറയുന്നു.

ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ ജോലി തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് ചേക്കേറുകയാണ്. അതുകാരണം ഇവിടെ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുകയാണെന്നും BMA നോര്‍ത്തേണ്‍ അയര്‍ലണ്ട് റെസിഡന്റ് ഡോക്ടേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സ്റ്റീവന്‍ മോണ്ട്‌ഗോമെറി പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments