ഡബ്ലിൻ:ഡബ്ലിനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ജാഗ്രത നിർദ്ദേശവുമായി അധികൃതർ. ഡബ്ലിൻ നോർത്തിൽ ബാലിബൗഗാൾ (Ballyboughal) ഭാഗത്ത് ഒരു വ്യവസായ സ്ഥാപനത്തിൽ ആണ് ഇന്ന് വൻ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് ഉയർന്ന കനത്ത പുക ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൃശ്യമായിരുന്നു. സംഭവത്തെ തുടർന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് അഞ്ച് ഫയർ എൻജിനുകളും ഒരു വാട്ടർ ടാങ്കറും സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. പുക ബാധിക്കുന്ന പ്രദേശങ്ങളിലുള്ളവർ മുൻകരുതലായി വീടുകളിലെ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് അധികൃതർ നിർദേശിച്ചു. നിലവിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്
.


Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments