ഡൺസ് സ്റ്റോഴ്‌സിലെയും സൂപ്പർവാലുവിലെയും 40ലേറെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.സാൽമൊണല്ല ഭീഷണി മൂലമുള്ള ഭക്ഷ്യസുരക്ഷാ ആശങ്കയെ തുടർന്നാണ് ഡൺസ് സ്റ്റോഴ്‌സിലും സൂപ്പർവാലുവിലും വിൽപ്പന നടത്തിയിരുന്ന 40ലേറെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്.ഉൽപ്പന്നങ്ങളിൽ സാൽമൊണല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI) നടപടി സ്വീകരിച്ചത്.
ഡൺസ് സ്റ്റോഴ്‌സിന്റെ Baxter & Greene ബ്രാൻഡിലുള്ള നിരവധി ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നത്. എള്ള് അടങ്ങിയിട്ടുള്ള വിവിധ സാലഡ് ബാർ ഉൽപ്പന്നങ്ങൾ, goat’s cheese balls, gourmet sausage rolls, കൂടാതെ മുൻകൂട്ടി പായ്ക്ക് ചെയ്ത wraps, sandwiches, baguettes എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആകെ 40ലേറെ Baxter & Greene ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായാണ് റിപ്പോർട്ട്.ഇതിന് പുറമെ SuperValu Seed Mix (200g)-ന്റെ ചില ബാച്ചുകളും തിരിച്ചുവിളിച്ചിട്ടുണ്ട്.
163, 166 ബാച്ചുകൾക്ക് 2027 മേയ് മാസമാണ് ‘best before’ തീയതി. 191-ാം ബാച്ചിന്റെ ‘best before’ തീയതി 2027 ജൂണാണ്.തിരിച്ചുവിളിക്കൽ ബാധകമായ ബാച്ചുകൾ വിൽപ്പനയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാനും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന അറിയിപ്പുകൾ കടകളിൽ പ്രദർശിപ്പിക്കാനും റീട്ടെയിലർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരിച്ചുവിളിക്കൽ ബാധകമായ ഉൽപ്പന്നങ്ങൾ ഉപഭോഗിക്കരുതെന്ന് FSAI ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
വീടുകളിൽ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ, പാക്കറ്റിലെ ഉൽപ്പന്നത്തിന്റെ പേര്, ബാച്ച് നമ്പർ, ‘best before’ തീയതി എന്നിവ പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. തിരിച്ചുവിളിക്കൽ ബാധകമായ ഉൽപ്പന്നങ്ങൾ കഴിക്കാതെ ബന്ധപ്പെട്ട വിൽപ്പനശാലയിൽ തിരികെ നൽകുന്നതാണ് സുരക്ഷിതം.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments