യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു; യുകെയിൽ എത്തിയത് കഴിഞ്ഞ മാസം

By Rose Malayalam Desk

യുകെയിൽ നഴ്സിങ് പഠനത്തിനെത്തിയ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ സീഡ്ഫാം നന്ദനത്തിൽ ജിനു പി., ധന്യ എൻ.ആർ. ദമ്പതികളുടെ മകൾ നന്ദന ജിനു (19) ആണ് മരിച്ചത്. നഴ്സിങ് പഠനത്തിനായി കഴിഞ്ഞ മാസം യുകെയിലെത്തിയ നന്ദനയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം മുറിയിൽ വിശ്രമിക്കാനായി പോയ നന്ദന കിടക്കയിൽനിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.കൊല്ലം റൂറൽ എസ്.പി. ഓഫിസിൽ എസ്.ഐ.യായി ജോലി ചെയ്യുന്ന ജിനു പി.യുടെയും ധന്യ എൻ.ആറിന്റെയും മകളാണ് നന്ദന.

നഴ്സിങ് പഠനത്തിനായി സെപ്റ്റംബർ 21നാണ് നന്ദന യുകെയിലെത്തിയത്. ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നഴ്സിങ് പഠനത്തിന് പ്രവേശനം ലഭിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് സമീപത്തായിരുന്നു താമസം. കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ പ്ലസ് ടു പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ശേഷമായിരുന്നു വിദേശത്തേക്കുള്ള യാത്ര.

നന്ദനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർവകലാശാല അധികൃതരുടെയും യുക്മ ഉൾപ്പെടെയുള്ള പ്രാദേശിക മലയാളി സംഘടനകളുടെയും സഹകരണത്തോടെ പുരോഗമിക്കുകയാണ്.ഗോപികയാണ് നന്ദനയുടെ ഏക സഹോദരി. അരുൺ സഹോദരീഭർത്താവാണ്. നന്ദനയുടെ പിതൃസഹോദരിയുടെ മകളും കുടുംബവും യുകെയിലുണ്ട്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments