സർക്കാർ ചർച്ചയ്ക്ക് വഴങ്ങി; 21-ലെ ദേശീയ പണിമുടക്ക് പിൻവലിച്ചു

By Rose Malayalam Desk

ശമ്പള തർക്കത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ചയ്ക്ക് സർക്കാർ സന്നദ്ധത അറിയിച്ചു.പൊതുമേഖലാ ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചുഅയർലൻഡിൽ ഒക്ടോബർ 21-ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് പിൻവലിച്ചു. പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്താൻ സർക്കാർ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് സമരം മാറ്റിവെക്കാനുള്ള തീരുമാനം.

അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ സർവീസ് ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾ സമരത്തിൽ പങ്കുചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമരം നടന്നിരുന്നെങ്കിൽ വിദ്യാഭ്യാസം, ആരോഗ്യരംഗം, ഡ്രൈവിങ് ടെസ്റ്റുകൾ, സർക്കാർ ഓഫീസുകൾ, കോടതികൾ, പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയ പൊതുസേവനങ്ങളെ ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.

INTO, ASTI, TUI, IFUT, SIPTU, Fórsa തുടങ്ങിയ ട്രേഡ് യൂണിയനുകൾ ശമ്പളവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് സമരനീക്കവുമായി മുന്നോട്ടുപോയിരുന്നു. നിലവിലെ പൊതുമേഖലാ ശമ്പള കരാറിന്റെ കാലാവധി ജൂൺ അവസാനത്തോടെ അവസാനിച്ചതും പുതിയ ശമ്പള ക്രമീകരണങ്ങളെക്കുറിച്ചുള്ള തർക്കവും പ്രതിസന്ധി രൂക്ഷമാക്കി.സർക്കാർ ചർച്ചയ്ക്ക് തയ്യാറായതോടെ ഒക്ടോബർ 21-ലെ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, ശമ്പള തർക്കത്തിന് അന്തിമ പരിഹാരമായിട്ടില്ല. വരാനിരിക്കുന്ന ചർച്ചകളുടെ ഫലമായിരിക്കും തുടർനടപടികൾ നിർണയിക്കുക.പണിമുടക്ക് പിൻവലിച്ചതോടെ ഒക്ടോബർ 21-ന് പൊതുസേവനങ്ങൾ തടസ്സപ്പെടുമെന്ന ആശങ്കയ്ക്ക് താൽക്കാലിക ആശ്വാസമായിട്ടുണ്ട്. അതേസമയം, ചർച്ചകളിലൂടെ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് എത്രത്തോളം പരിഹാരം കണ്ടെത്താനാകുമെന്നതാണ് ഇനി നിർണായകം.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments