ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഹെൽത്ത് കെയർ റിക്രൂട്ട്മെന്റ് സ്ഥാപനമായ Hollilander (Healthcare Staffing Solutions) അഭിമാനകരമായ Business All-Star Accreditation 2026–2027 അംഗീകാരം ലഭിച്ചു. അയർലൻഡിൽ മികച്ച ഒരു റിക്രൂട്ട്മെന്റ് ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിനുള്ള യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണിത്.
ഗുണനിലവാരം, പ്രൊഫഷണലിസം, സമഗ്രത, മികച്ച സേവനം എന്നിവയ്ക്കുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അക്രഡിറ്റേഷൻ. ഉപഭോക്താക്കളും ഹെൽത്ത് കെയർ പ്രൊഫഷണലുകളും പങ്കാളികളും കമ്പനിയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം ഈ നേട്ടം കൂടുതൽ ദൃഢമാക്കുന്നുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
അയർലണ്ടിലെ എച്ച്.എസ്.ഇ (HSE) അംഗീകൃത സർവീസ് പ്രൊവൈഡറും, യു.കെ -യിലെ എൻ.എച്ച്.ഐ (NHI) കമേഴ്സ്യൽ സപ്ലയറുമായ Hollilander , ഹെൽത്ത് കെയർ റിക്രൂട്ട്മെന്റ് രംഗത്തെ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കമ്പനിയുടെ സമർപ്പിതരായ ജീവനക്കാരും, വിലയേറിയ ക്ലയന്റുകളും, ഉദ്യോഗാർത്ഥികളും, പങ്കാളികളുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിച്ച കമ്പനി, തങ്ങൾക്ക് നൽകിയ തുടർച്ചയായ പിന്തുണയ്ക്കും വിശ്വാസത്തിനും എല്ലാവർക്കും നന്ദി അറിയിച്ചു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments