പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളിയായ യുവാവിന് ദാരുണാന്ത്യം

By Rose Malayalam Desk

പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോതമംഗലം ഭൂതത്താൻകെട്ട് ചെങ്കര മുത്തലത്തോട്ടത്തിൽ കുര്യാക്കോസിന്റെ മകൻ ബോണി ബേസിൽ ആണ് മരിച്ചത്. മുപ്പത്തിയാറു വയസായിരുന്നു.

പോർച്ചുഗലിൽ രാത്രിയിൽ ബോണി താമസിച്ചിരുന്ന റൂമിലെ ഹീറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. കഠിനമായ തണുപ്പിൽ നിന്ന് രക്ഷനേടാനാണ് റൂമിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നത്. ബോണി മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്.നാല് വർഷത്തോളമായി ബോണി പോർച്ചുഗലിൽ ആണ് ജോലി ചെയ്യുന്നത്.

പോർച്ചുഗലിൽ പെർമനന്റ് റസിഡൻസി നേടാനുള്ള പേപ്പർ വർക്ക് നടത്തിവരികെയാണ് അപകടം സംഭവിച്ചത്. ബോണിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധുക്കൾ പറഞ്ഞു.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments