ഡബ്ലിൻ: അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത കൂട്ടായ്മയായ കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ടിന്റെ (Kerala Christian Union Ireland) ആഭിമുഖ്യത്തിലുള്ള ‘ശുബ്ഹോ 2026’ (Shubaho 2026) എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 5-ന് നടക്കും.
വരുന്ന ഡിസംബർ 5 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഡബ്ലിൻ ഫിർഹൗസിലുള്ള ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്മ്യൂണിറ്റി സെന്ററിലാണ് (Scientology Community Centre, Firhouse – Dublin) കരോൾ സർവീസ് സംഘടിപ്പിച്ചിരിക്കുന്നത്.
ഡബ്ലിന് പുറമെ കോർക്ക്, വാട്ടർഫോർഡ്, ലിമെറിക് തുടങ്ങി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ ക്രൈസ്തവ സഭകളും വിശ്വാസികളും ഈ മഹാസംഗമത്തിൽ അണിനിരക്കും. ക്രിസ്മസ് ഗാനങ്ങളും പ്രാർത്ഥനാ ശുശ്രൂഷകളും ഒത്തുചേരുന്ന ഈ സംയുക്ത കരോൾ സർവീസ് അയർലണ്ടിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നാണ്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സഭകളുടെ പ്രതിനിധികളും സംഘാടകരും ഉൾപ്പെടുന്ന കമ്മറ്റി പ്രവർത്തിച്ചുവരുന്നു. എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments