വാട്ടർഫോർഡ് ആശുപത്രിക്ക് പിന്നിൽ പുഴയോരത്തെ നടപ്പാതയിലൂടെ നടക്കുകയായിരുന്ന സ്ത്രീക്ക് വെടിയേറ്റു. റിവർ സ്യൂറിലൂടെ (River Suir) സഞ്ചരിച്ചിരുന്ന ബോട്ടിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നവംബർ 1 ഞായറാഴ്ച രാവിലെ ഏകദേശം 11.15-ഓടെയായിരുന്നു സംഭവം.
വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പിൻവശത്ത് ആയിട്ടുള്ള മെയ്‌പാർക്ക് ട്രെയിൽ (Maypark Trail), മെയ്‌പാർക്ക് ലെയ്ൻ (Maypark Lane) പരിസരത്താണ് വെടിവെപ്പുണ്ടായത്. അമ്പതു വയസ് പ്രായമുള്ള സ്ത്രീക്കാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും ഗാർഡ അറിയിച്ചു. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശം കൂടിയാണ് ഇത്. പതിവായി മലയാളികൾ നടക്കാൻ പോകുന്ന മനോഹരമായ പ്രദേശം കൂടിയാണിത്.
സംഭവസമയത്ത് റിവർ സ്യൂറിലൂടെ ഒരു ബോട്ട് സഞ്ചരിച്ചിരുന്നതായി ഗാർഡയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ബോട്ടിൽ നിന്നാണ് വെടിയുതിർത്തതെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ വെടിവെപ്പിന് പിന്നിലെ കാരണമോ ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.സംഭവത്തിൽ വാട്ടർഫോർഡ് ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നവംബർ 1 ഞായറാഴ്ച രാവിലെ 10.45 മുതൽ 11.30 വരെ മെയ്‌പാർക്ക് ട്രെയിൽ പരിസരത്ത് ഉണ്ടായിരുന്നവരോടും സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചവരോടും അന്വേഷണസംഘം സഹായം അഭ്യർഥിച്ചു.വിവരങ്ങൾ ലഭിക്കുന്നവർ Waterford Garda Station-ൽ 051 305300 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.
പുഴയോരത്തെ പൊതുനടപ്പാതയിൽ നടന്ന ഈ വെടിവെപ്പ് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4
Instagram page link
https://www.instagram.com/rosemalayalamnews?psln=c3UzaW5nOGh2bg==
Facebook page link
https://www.facebook.com/share/1Dm71oRfN8/

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments