യുദ്ധം മുറുകുന്നു; ദുബായ്, അബുദാബി, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിലൂടെ അനിവാര്യമല്ലെങ്കിൽ യാത്ര ചെയ്യരുതെന്ന് അയർലൻഡ് എംബസിയുടെ മുന്നറിയിപ്പ്

By Rose Malayalam Desk

ഗൾഫിൽ യുദ്ധസാഹചര്യം കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലേക്കുള്ള യാത്രകൾ സംബന്ധിച്ച് അയർലൻഡ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് ശക്തമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ അനിവാര്യം അല്ലെങ്കിൽ ഒഴിവാക്കണമെന്നാണ് അയർലൻഡ് പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഹോർമോസ് കടലിടുക്കിനടുത്ത് ഇറാന്റെ കൈവശമിരിക്കുന്ന ദ്വീപിൽ അമേരിക്ക ഇന്ന് ബോംബിട്ടതോടെയാണ് വീണ്ടും യുദ്ധം മുറുകുന്ന സാഹചര്യം ഉണ്ടായത്. ഇറാൻ തിരിച്ചടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്

ഗൾഫ് മേഖലയിൽ താമസിക്കുന്ന അയർലൻഡ് പൗരന്മാരോടും സന്ദർശകരോടും വിദേശകാര്യ മന്ത്രാലയത്തിന്റെ Citizens Registration സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഇവരുമായി വേഗത്തിൽ ബന്ധപ്പെടുന്നതിനാണ് ഈ സംവിധാനം. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ യാത്രാ നിർദേശങ്ങൾ പതിവായി പരിശോധിക്കണമെന്നും എംബസി അറിയിച്ചു.

അയർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ ദുബായ്, അബുദാബി, ദോഹ തുടങ്ങിയ ഗൾഫ് നഗരങ്ങളെയാണ് വിമാനയാത്രയ്ക്കിടയിലെ ട്രാൻസിറ്റ് കേന്ദ്രങ്ങളായി ആശ്രയിക്കുന്നത്. നേരിട്ടുള്ള വിമാനങ്ങൾക്ക് പകരം ഇത്തരം കേന്ദ്രങ്ങൾ വഴി കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും കുറവല്ല.മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായാൽ വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്യാം.

വ്യോമപാതകൾ അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ കണക്ഷൻ വിമാനങ്ങൾ നഷ്ടപ്പെടാനും യാത്രക്കാർ ട്രാൻസിറ്റ് വിമാനത്താവളങ്ങളിൽ കുടുങ്ങാനും സാധ്യതയുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ വിമാനക്കമ്പനികളിൽ നിന്ന് യാത്രയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പാക്കേണ്ടതാണ്.

യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സർവീസ് നില, ട്രാൻസിറ്റ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ, കണക്ഷൻ വിമാനത്തിന്റെ ലഭ്യത എന്നിവ പരിശോധിക്കണം. യാത്രാ ഇൻഷുറൻസിൽ യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പരിശോധിക്കുന്നത് ഉചിതമാണ്.

യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യാത്രാ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് അയർലൻഡ് അധികൃതരുടെ നിർദേശം.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Instagram page link

https://www.instagram.com/rosemalayalamnews?psln=c3UzaW5nOGh2bg==

Facebook page link

https://www.facebook.com/share/1Dm71oRfN8/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments