കൊച്ചി എയർപോർട്ടിൽ പിടിച്ചുപറി; സ്മാർട്ട്ഫോണും ആയി പോകുന്നവർ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പതിനായിരങ്ങൾ ഫൈൻ കൊടുക്കേണ്ടി വരും

By Rose Malayalam Desk

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാരെ കൊച്ചി എയർപോർട്ടിൽ കസ്റ്റംസ് പിഴിയുകയാണ് എന്ന പരാതി വ്യാപകമായി ഉയരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി യാത്രക്കാർക്ക് സ്മാർട്ട്ഫോൺ കൈവശം വച്ചതിന്റെ പേരിൽ പിഴ അടയ്ക്കേണ്ടിവന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാനമായും രണ്ട് ഫോൺ കൈവശം വെച്ചവർക്കാണ് നികുതി അടയ്ക്കേണ്ടി വന്നത്.

സാംസങ്ങിന്റെയും ഐഫോണിന്റെയും ഫ്ലാഗ്ഷിപ്പ് ഫോണുകളോ വിലകൂടിയ ഫോണുകളോകൈവശം വച്ചവർ കയ്യിൽ മറ്റൊരു ഫോൺ കൂടി ഉണ്ടെങ്കിൽ നികുതി അടയ്ക്കണമെന്ന് എന്നതാണ് കൊച്ചി കസ്റ്റംസിന്റെ വിചിത്ര നിലപാട്.വർഷങ്ങളായി ഉപയോഗിച്ചിരുന്ന ഫോണുകൾ ആയിട്ടുപോലും നികുതി അടയ്ക്കേണ്ടി വന്നു എന്നതാണ് എന്നാണ് യാത്രക്കാർ പരാതി പറയുന്നത്.

പഴയ ഫോണുകൾ ആണ് എന്നതിനും ദീർഘകാലമായി ഉപയോഗിക്കുന്നതാണെന്ന് എന്നും തെളിയിക്കുന്ന വിവരങ്ങൾ നൽകിയിട്ടും പണം അടയ്ക്കേണ്ടിവന്നുവെന്നാണ് ചില യാത്രക്കാരുടെ അനുഭവങ്ങൾ. 20,000 മുതൽ 30,000 രൂപ വരെ നികുതി നൽകിയവരുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രവാസികളിൽ മിക്കവരും വർക്ക് ഫോണും പേഴ്സണൽ ഫോണും നാട്ടിൽ ഉപയോഗിക്കുന്നതിനായി ഉള്ള ഫോണും ഉൾപ്പെടെ നിരവധി ഫോണുകൾ കൈവശം വയ്ക്കുന്നത് സർവ്വസാധാരണയാണ്.

അർഹരായ യാത്രക്കാർക്ക് പൊതുവായ ഡ്യൂട്ടി-ഫ്രീ അലവൻസ് ₹75,000 വരെ ഉണ്ടെങ്കിലും രണ്ടു ഫോണിൽ ഒരു ഫോൺ വില്പനയ്ക്ക് കൊണ്ടു വന്നിരിക്കുന്നതാണ് എന്ന വിചിത്ര നിലപാട് സ്വീകരിച്ചാണ് പിഴ ഈടാക്കുന്നത് എന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറത്തുവരുന്ന പരാതികൾ പ്രവാസികൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ, രണ്ട് ഫോണുകൾ കൈവശമുള്ള യാത്രക്കാർക്ക് ബാധകമായ ചട്ടങ്ങൾ കസ്റ്റംസ് അധികൃതർ കൂടുതൽ വ്യക്തമായി വിശദീകരിക്കണമെന്ന ആവശ്യവും ഉയരുകയാണ്. നിലവിലെ നിയമത്തിൽ വ്യക്തത വരുന്നത് വരെ ഒരു ഫോൺ മാത്രം കൊണ്ടുപോകുന്നതാണ് ഉചിതം എന്ന സ്ഥിതിയാണ് നിലവിലുള്ളത്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments