അയർലൻഡിലേക്ക് വിദേശത്തുനിന്ന് എത്തുന്ന വിദഗ്ധ തൊഴിലാളികൾക്കുള്ള ഇമിഗ്രേഷൻ നടപടികൾ ലളിതമാക്കാൻ സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. നഴ്‌സുമാർ, ആരോഗ്യപരിപാലന രംഗത്തെ വിദഗ്ധർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഐടി പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് പ്രയോജനം ലഭിക്കാവുന്ന പുതിയ Single Permit Procedure 2027-ന്റെ ആദ്യ പകുതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
വിദഗ്ധ തൊഴിലാളികൾക്ക് അയർലൻഡിൽ ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനുമായി ആവശ്യമായ നടപടികൾ കൂടുതൽ ലളിതവും ഏകോപിതവുമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കേണ്ടിവരുന്ന നടപടികൾ കാര്യക്ഷമമാക്കുന്നതിലൂടെ അപേക്ഷാ പ്രക്രിയയിലെ സങ്കീർണതകൾ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വിവിധ വകുപ്പുകൾ ഏകോപിക്കുമ്പോൾ പലതവണ രേഖകൾ സമർപ്പിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. അതുപോലെതന്നെ സിംഗിൾ പെയ്മെന്റ് വിൻഡോയും ഉൾപ്പെടുത്തും. വർക്ക് പെർമിറ്റും വിസയും വെവ്വേറെ എടുക്കേണ്ട സാഹചര്യം ഒഴിവാകും.അപേക്ഷകര്‍ക്കും തൊഴിലുടമകള്‍ക്കും നടപടികള്‍ കൂടുതല്‍ വ്യക്തവും സൂതാര്യവുമായ രീതിയിലായിരിക്കും നടപടികൾ.
ആദ്യഘട്ടത്തിൽ ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ് വിഭാഗത്തിൽപ്പെടുന്ന വിദഗ്ധ തൊഴിലാളികളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ആരോഗ്യപരിപാലന രംഗത്തെ ജീവനക്കാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഐടി പ്രൊഫഷണലുകൾ എന്നിവരടക്കമുള്ള യോഗ്യതയുള്ള തൊഴിലാളികൾക്ക് പുതിയ സംവിധാനം പ്രയോജനപ്പെടാൻ സാധ്യതയുണ്ട്.2024-ൽ അയർലൻഡിൽ 17,000-ത്തിലധികം Critical Skills Employment Permits അനുവദിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ മേഖലകളിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള നീക്കം.
2027-ന്റെ ആദ്യ പകുതിയിൽ പൈലറ്റ് പദ്ധതി ആരംഭിക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ പുതിയ സംവിധാനത്തിന്റെ പൂർണമായ പ്രവർത്തനരീതി, അപേക്ഷകർ പാലിക്കേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ, നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കും.
പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് നിലവിൽ പ്രാബല്യത്തിലുള്ള പുതിയ ഇമിഗ്രേഷൻ നിയമമല്ല. നിലവിലുള്ള വിസകൾക്കും വർക്ക് പെർമിറ്റുകൾക്കും താമസാനുമതികൾക്കും സ്വമേധയാ മാറ്റമുണ്ടാകില്ല. പുതിയ സംവിധാനത്തിന്റെ അന്തിമ നിബന്ധനകൾ പ്രസിദ്ധീകരിക്കുന്നതുവരെ നിലവിലുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.പദ്ധതി നടപ്പിലാകുന്നതോടെ വിദഗ്ധ തൊഴിലാളികൾക്ക് അയർലൻഡിലെ തൊഴിൽ അവസരങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments