പ്രമുഖ സിനിമ നാടകനടൻ സന്തോഷ് കീഴാറ്റൂർ അയർലണ്ടിലെത്തി ; പെൺ നടൻ നാടകം ശനിയാഴ്ച വാട്ടർഫോർഡിൽ

By Rose Malayalam Desk

ക്രാന്തി അയർലണ്ടിന്റെ മെയ്ദിന ആഘോഷത്തിൽ പങ്കെടുക്കാനായി പ്രമുഖ സിനിമ /നാടക താരം സന്തോഷ് കീഴാറ്റൂർ അയർലൻഡിൽ എത്തി. ക്രാന്തി ഭാരവാഹികളായ അജയ് സി ഷാജിയും, ജോൺ ചാക്കോയും ചേർന്ന് സന്തോഷ് കീഴാറ്റുരിനെ സ്വീകരിച്ചു.

സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന പെൺനടൻ എന്ന നാടകം ക്രാന്തി മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് വാട്ടർഫോർഡ് മൂൺകോയിനിലെ എലൈറ്റ് ഹാളിൽ വച്ച് അവതരിപ്പിക്കും. കുടിൽ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശയും മെയ്ദിന പരിപാടിയുടെ ഭാഗമായി ഉണ്ടാകും. വാട്ടർഫോർഡിലെ പ്രമുഖ ക്യാറ്ററിങ് സർവീസ് ആയ എസ് ബി എസ് ക്യാറ്ററിങ്ങിന്റെ ഫുഡ് കോർട്ടും മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments