28 വർഷത്തിന് ശേഷം കത്തോലിക്ക /നാഷണലിസ്റ്റ് ഭൂരിപക്ഷ പ്രദേശമായ Garvaghy Road വഴി നടക്കാനിരുന്ന പ്രൊറ്റെസ്റ്റന്റ് സംഘടനയുടെ പരേഡ് ഹൈക്കോടതി അവസാന നിമിഷം തടഞ്ഞു. ഇതോടെ നിലനിന്നിരുന്ന സംഘർഷ ഭീതിക്ക് അയവ് വന്നു.
നോർത്തേൺ അയർലണ്ടിലെ Portadown-ൽ ഞായറാഴ്ച നടക്കാനിരുന്ന ഓറഞ്ച് ഓർഡർ പരേഡ് ആണ് ബെൽഫാസ്റ് ഹൈ കോർട്ട് അവസാന നിമിഷം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കൊണ്ട് തടഞ്ഞത്. കത്തോലിക്ക /നാഷണലിസ്റ്റ് വിഭാഗത്തിൽപ്പെട്ട ആളുകൾ കൂടുതലായി താമസിക്കുന്ന Garvaghy Road വഴി പരേഡ് നടത്താൻ Parades Commission അനുമതി നൽകിയതിനെതിരെ പ്രദേശവാസികൾ നൽകിയ അടിയന്തര ഹർജിയിലാണ് കോടതി ഇടപെട്ടത്.

പ്രൊറ്റെസ്റ്റന്റ് /യൂണിയനിസ്റ്റ് സംഘടനയായ ഓറഞ്ച് ഓർഡറിന്റെ പരേഡുകൾ നോർത്തേൺ അയർലണ്ടിലെ മത–രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. Garvaghy Road വഴി പരേഡ് നടത്തുന്നത് 1990-കളിൽ വലിയ സംഘർഷങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് 1998 മുതൽ ഈ റൂട്ടിൽ വിലക്കുണ്ടായിരുന്നു.ഇത്തവണ 35 മാത്രം അംഗങ്ങൾ പങ്കെടുക്കുന്ന ബാൻഡുകളും പിന്തുണയ്ക്കുന്ന വരും ഇല്ലാത്ത നിശബ്ദ പരേഡിനാണ് അനുമതി നൽകിയിരുന്നത്.
എന്നാൽ പ്രദേശവാസികൾ പഴയ സംഘർഷങ്ങൾ ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.1990-കളിലെ Drumcree തർക്കവുമായി ബന്ധപ്പെട്ട് നിരവധി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടന്നിരുന്നു. 1998-ൽ Ballymoney-യിൽ മൂന്ന് Quinn സഹോദരങ്ങൾ കൊല്ലപ്പെട്ടതും ഈ കാലഘട്ടത്തിലെ ദാരുണ സംഭവങ്ങളിലൊന്നാണ്. അതിനാൽ നാളത്തെ പരേഡിനായി വലിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. പഴയ സംഘർഷങ്ങൾ വീണ്ടും തുടങ്ങുമെന്ന് ആശങ്ക എല്ലായിടത്തും നിലനിന്നിരുന്നു.
എന്നാൽ Garvaghy റോഡ് റെസിഡന്റ്‌സ് കോളിഷൻ നൽകിയ ജുഡീഷ്യൽ റിവ്യൂ ഹർജിയെ തുടർന്ന് കോടതി പരേഡ് തടഞ്ഞു. ഇതോടെ 28 വർഷത്തിന് ശേഷം നടത്താനിരുന്ന പരേഡ് തൽക്കാലം റദ്ദായതോടെ നിലനിന്നിരുന്ന സംഘർഷഭീതി അയഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊതു ജനങ്ങൾ.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments