ലേണർ ഡ്രൈവറെ മണിക്കൂറുകൾക്കുള്ളിൽ രണ്ടുതവണ പിടികൂടി ഗാർഡ; ആയിരം യൂറോ ഫൈനും നാല് പോയിന്റും

By Rose Malayalam Desk

അയർലൻഡിൽ നിയമലംഘനം നടത്തുന്ന ലേണർ ഡ്രൈവർമാർക്കെതിരെ നടപടികൾ കർശനമാക്കി ഗാർഡ. ഒരേ ദിവസം മണിക്കൂറുകളുടെ ഇടവേളയിൽ നിയമലംഘനം ആവർത്തിച്ച ലേണർ ഡ്രൈവറെ ഗാർഡ റോഡിൽ രണ്ടുതവണ തടഞ്ഞ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.കൗണ്ടി ക്ലെയറിൽ, നോർത്ത്ക്ല യർ പ്രദേശത്തെ N67 റോഡിൽ സെപ്റ്റംബർ 4-ന് ഗാർഡ നടത്തിയ Roads Policing പട്രോളിനിടെയാണ് ഫുൾ ലൈസൻസ് ഉള്ള ഡ്രൈവറുടെ അകമ്പടിയില്ലാതെ വാഹനം ഓടിച്ച വെള്ള നിറത്തിലുള്ള ഹോണ്ട ഫിറ്റ്‌ തടഞ്ഞത്.

ഫുൾ ലൈസൻസ് ഉള്ള ഡ്രൈവറുടെ അകമ്പടിയില്ലാതെ വാഹനം ഓടിച്ചതിനെ തുടർന്ന് Roads Policing യൂണിറ്റ് വാഹനം പിടിച്ചെടുക്കുകയായിരുന്നു. Clancy Amendment പ്രകാരമാണ് ആദ്യഘട്ടത്തിൽ വാഹനം സീസ് ചെയ്തത്.എന്നാൽ പിന്നീട് ഡ്രൈവർ നടപടികൾ പൂർത്തിയാക്കി വാഹനം തിരികെ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ വീണ്ടും ഗാർഡയുടെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ഒരേ ദിവസം തന്നെ രണ്ടാം തവണയും നിയമനടപടി നേരിടേണ്ടിവന്നു.രണ്ടുതവണ ഉണ്ടായ നടപടികളിലായി പിഴയും വാഹനം ഇംപൗണ്ട് ചെയ്തതിന്റെ ഫീസും ഉൾപ്പെടെ €1,000-ലേറെ ചെലവ് ഡ്രൈവർക്കുണ്ടായതായി ഗാർഡ അറിയിച്ചു. കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ 4 പെനാൽറ്റി പോയിന്റുകളും ലഭിച്ചു.

സംഭവം പങ്കുവെച്ച് ഗാർഡ സോഷ്യൽ മീഡിയയിൽ “Some people just don’t learn” എന്ന കുറിപ്പും നൽകിയിട്ടുണ്ട്.ലേണർ പെർമിറ്റുമായി വാഹനം ഓടിക്കുന്നവർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, യോഗ്യതയുള്ള ഡ്രൈവറുടെ അകമ്പടിയില്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments