അയര്‍ലണ്ടിന്റെ ആകാശത്ത് അപൂര്‍വ്വമായ കൊള്ളിമീന്‍ വര്‍ഷം അഥവാ ഉല്‍ക്ക വര്‍ഷം കാണാനുള്ള അരങ്ങൊരുങ്ങുന്നു. ഉല്‍ക്ക കടന്നുപോയ പ്രദേശത്തുകൂടെ ഭൂമി സഞ്ചരിക്കുമ്പോള്‍, ഉല്‍ക്കയില്‍ നിന്നും ചിന്നിത്തെറിച്ച് പോയ അവശിഷ്ടങ്ങളാണ് തിളക്കത്തോടെ ദൃശ്യമാകുന്നത്.
താച്ചര്‍ (C/1861 G1) എന്നറിയപ്പെടുന്ന ഉല്‍ക്കയുടെ അവശിഷ്ടങ്ങള്‍ക്ക് സമീപത്തുകൂടെ ഭൂമി കടന്നുപോകുന്നതോടെയാണ് വരും ദിവസങ്ങളില്‍ അയര്‍ലണ്ടിന്റെ ആകാശത്ത് ഇത്തരമൊരു ദൃശ്യത്തിന് സാക്ഷികളാകാനുള്ള അപൂര്‍വ്വ അവസരം ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. Lyrid meteor shower എന്നാണ് ഇത് അറിയപ്പെടുന്നത്.
മണിക്കൂറില്‍ 20 കൊള്ളിമീന്‍ കഷണങ്ങള്‍ വരെ ഇത്തരത്തില്‍ ആകാശത്തുകൂടെ പാഞ്ഞുപോകുന്നത് ദൃശ്യമാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 1861-ലാണ് ഈ ഉല്‍ക്ക അവസാനമായി ഭൂമിക്ക് സമീപത്തുകൂടെ പോയത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments