മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം വരുന്ന സെപ്റ്റംബർ മാസം ഡബ്ലിനിൽ വച്ച് നടക്കും. അയർലന്റിന്റെ ആരോഗ്യ മന്ത്രി അതിഥിയാകുന്ന സമ്മേളനത്തിൽ ഐ എൻ എം ഒ ജനറൽ സെക്രട്ടറിയും റോയൽ കോളേജ് നേഴ്സസ് യുകെ പ്രസിഡണ്ടും പങ്കെടുക്കും.
സെപ്റ്റംബർ 19 നു ശനിയാഴ്ച ഡബ്ലിനിൽ ഐഎൻഎംഒ ഹെഡ് ക്വാർട്ടേഴ്സിൽ വച്ചാണ് കോൺഫ്രൻസ് സംഘടിപ്പിച്ചിരിക്കുന്നത്. കോൺഫറൻസിൽ അയർലൻഡ് ആരോഗ്യമന്ത്രി ശ്രീമതി ജെന്നിഫർ കാരൾ മക്നീൽ മുഖ്യ അതിഥിയാകും.അതോടൊപ്പം നഴ്സുമാരുടെ ലോകത്തിലെ ഏറ്റവും വലിയ യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിങിന്റെ ചരിത്രത്തിൽ ആദ്യമായി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ബിജോയ് സെബാസ്റ്റ്യനും സമ്മേളനത്തിൽ വിശിഷ്ട അതിഥികളായി പങ്കെടുക്കും. കൂടാതെ ഐ എൻ എം ഒ ജനറൽസെക്രട്ടറി ഫിൽ നിഹെ, അയർലണ്ടിലെ ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവരും സമ്മേളനത്തിൽ അതിഥികളാവും.
ഈ വർഷത്തെ കോൺഫറൻസിന്റെ തീം പ്രവാസികളായ നഴ്സുമാർക്കെതിരെ അയർലൻഡിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമങ്ങളാണ്. ഈ വിഷയത്തിൽ അയർലണ്ടിലെ പോലീസായ ഗാർഡയുടെ സൂപ്രണ്ട് പാനൽ ഡിസ്കഷനിൽ പങ്കെടുത്ത് വിശദമായി ഈ വിഷയത്തിൽ സംസാരിക്കും.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments