തേര്‍ഡ് പാര്‍ട്ടി ആപ്പുകളുപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യരുത് എന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗതാഗതവകുപ്പ് മന്ത്രി ഷോണ്‍ കാനി. RSA-യുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് ബുക്കിങ്ങിന് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പ് നീളുന്നതും, കൗണ്ടി ഡബ്ലിനിലെ Raheny ടെസ്റ്റിങ് സെന്റര്‍ പൂട്ടിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് Newstalk-ന്റെ Claire Byrne show-യില്‍ ഉത്തരം നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ പണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും, നിങ്ങളെ സഹായിക്കുകയല്ല അവരുടെ ഉദ്ദേശ്യമെന്നും കാനി പറഞ്ഞു. ഈ സംവിധാനത്തെ അപകടപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Raheny സെന്റര്‍ പൂട്ടാന്‍ കാരണം സമീപപ്രദേശങ്ങളില്‍ നിര്‍മ്മാണ ജോലികളും, റോഡ് പണികളും നടക്കുന്നത് കാരണമാണെന്നും മന്ത്രി പറഞ്ഞു. സെന്ററിന് പകരമായി മറ്റൊരു സ്ഥലം കണ്ടെത്താന്‍ RSA-യ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments