ഇനി ബസ് വൈകിയാലും അപ്പോൾ തന്നെ അറിയാം; ഡബ്ലിൻ ബസിൽ പുതിയ ലൈവ് ട്രാക്കിങ് സംവിധാനം വരുന്നു

By Rose Malayalam Desk

ഡബ്ലിന്‍ ബസ് (Dublin Bus) സര്‍വീസുകള്‍ മുടങ്ങുന്നതും, സമയം വൈകുന്നതും കാരണം ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായി പുതിയ ലൈവ് ട്രാക്കിങ് സംവിധാനം വരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തോടെ സംവിധാനം നടപ്പിലാക്കുമെന്ന് ഡബ്ലിന്‍ ബസ് മേധാവി ബില്ലി ഹാന്‍ അറിയിച്ചു. ഇതുവഴി നേരത്തെ സര്‍വീസ് ഉള്ളതായി കാണിക്കുകയും എന്നാല്‍ ബസ് എത്തുകയും ചെയ്യാതിരിക്കുന്ന ‘ghost bus’ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവിലെ സംവിധാനം 15 വര്‍ഷം പഴക്കമുള്ളതാണെന്നും, ഇത് യഥാര്‍ത്ഥത്തില്‍ തത്സമയ അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന തരത്തിലുള്ളതല്ലെന്നും ഹാന്‍ പറഞ്ഞു. നിലവിലുള്ളത് ‘റിയല്‍ ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍’ എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമായും ശരിയല്ലെന്നും അദ്ദേഹം സമ്മതിച്ചു. ഈയിടെ നടന്ന ഇന്ധനവില പ്രതിഷേധത്തില്‍ റോഡുകള്‍ ബ്ലോക്കായതിനെ തുടര്‍ന്ന് പല ബസ്സുകളും വഴിതിരിച്ച് വിടേണ്ടിവന്നിരുന്നു. എന്നാല്‍ നിലവിലെ റിയല്‍ ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം അനുസരിച്ച് ഇക്കാര്യം യാത്രക്കാരെ അറിയിക്കാന്‍ സാധിച്ചിരുന്നില്ല എന്നും ഹാന്‍ കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments