ന്യൂകാസ്റ്റിൽ പൊന്നോണം 2026 ഓഗസ്റ്റ് 30ന്

By Rose Malayalam Desk

ഡബ്ലിൻ: അയർലണ്ടിലെ  ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്റെ ആഭിമുഖ്യത്തിൽ “പൊന്നോണം 2026” ഓഗസ്റ്റ് 30-ന് ഞായറാഴ്ച Newcastle Community Hall-ൽ ആഘോഷപൂർവം സംഘടിപ്പിക്കും.

ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ സാംസ്കാരിക പൈതൃകവും ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ പരമ്പരാഗത ഓണസദ്യ, ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ, കുട്ടികളുടെ ഫാഷൻ ഷോ തുടങ്ങിയവ അരങ്ങേറും.

കൂടാതെ കുടുംബസൗഹൃദമായ വടംവലി, മ്യൂസിക്കൽ ചെയർ ഉൾപ്പെടെയുള്ള വിവിധ വിനോദ മത്സരങ്ങൾ, മറ്റ് ഗെയിമുകൾ, DJ പാർട്ടി എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ന്യൂകാസ്റ്റിലിലെ മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുകയും പരസ്പരം കാണാനും പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ഓണത്തിന്റെ സന്തോഷം പങ്കിടാനും മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കാനും ഈ കൂട്ടായ്മ അവസരമൊരുക്കും.

പരിപാടിയുടെ വിജയത്തിനായി ന്യൂകാസ്റ്റിലിലെ എല്ലാ മലയാളി കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments