അയർലൻഡിൽ വീണ്ടും ഫ്യൂവൽ പ്രൊട്ടസ്റ്റ്; വെള്ളിയാഴ്ച റോഡുകൾ ബ്ലോക്ക് ചെയ്ത് സമരം

By Rose Malayalam Desk

അയർലൻഡിൽ ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. നവംബർ 13 വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കി പ്രതിഷേധം സംഘടിപ്പിക്കാനാണ് സമരാനുകൂലികളുടെ നീക്കം. ട്രക്ക് ഡ്രൈവർമാർ, കർഷകർ, മറ്റ് വാഹന ഉടമകൾ എന്നിവരടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാവിലെ 7.30 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രധാന പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ധനവില കുറയ്ക്കുക, വർധിച്ചുവരുന്ന ജീവിതച്ചെലവിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.M1, M3, M4, M7, N2, N11 തുടങ്ങിയ പ്രധാന റോഡുകളിൽ വാഹന ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഡബ്ലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിലും വിവിധ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡബ്ലിനിലെ GPO പരിസരത്ത് ഉച്ചയ്ക്ക് 12 മണിയോടെ പൊതുപ്രതിഷേധവും തുടർന്ന് മാർച്ചും നടത്താനാണ് നീക്കം.

അതേസമയം, M50-ൽ നേരിട്ട് റോഡ് ഉപരോധം നടത്തുമെന്ന് ഇതുവരെ വ്യക്തമായ പ്രഖ്യാപനമില്ല. എന്നാൽ മറ്റ് പ്രധാന റോഡുകളിലെ പ്രതിഷേധം ഡബ്ലിനിലേക്കുള്ള ഗതാഗതത്തെയും M50-ലെ വാഹനത്തിരക്കിനെയും പരോക്ഷമായി ബാധിച്ചേക്കാം.

റോഡുകൾ തടസ്സപ്പെടുത്തുന്നതും മോട്ടോർവേകളിലെ ഗതാഗതം തടയുന്നതും അനുവദിക്കില്ലെന്ന് ഗാർഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് മുമ്പ് ഗതാഗത അറിയിപ്പുകൾ പരിശോധിക്കണമെന്നും സാധ്യമെങ്കിൽ അധിക യാത്രാസമയം കണക്കാക്കണമെന്നും നിർദേശിക്കുന്നു.നിലവിൽ നവംബർ 13-നുള്ള പ്രതിഷേധമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും സമരം വ്യാപിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments