ഐറിഷ് ടൈംസ് നടത്തുന്ന Greenest Places in Ireland 2026 വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യത്ത് ഏറ്റവും പച്ചപ്പ് നിറഞ്ഞ പ്രദേശം, ടൗണ്‍, ഗ്രാമം എന്നിങ്ങനെയുള്ളവയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.
രാജ്യത്തെ പച്ചപ്പ് നിറഞ്ഞ പ്രദേശം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന സ്ഥലത്തെ പറ്റി 300 വാക്കുകളില്‍ കവിയാതെ ഒരു കുറിപ്പ് തയ്യാറാക്കിക്കൊണ്ടാണ് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടത്. മുന്‍ പരിസ്ഥിതിവകുപ്പ് മന്ത്രിയും, ഗ്രീന്‍ പാര്‍ട്ടി നേതാവുമായിരുന്ന ഈമണ്‍ റയാന്‍ ജഡ്ജ് ആയുള്ള ജൂറിയാണ് വിജയിയെ തീരുമാനിക്കുക.
Greenest Community, Greenest Suburb, Greenest Town or Village, Overall Winner എന്നീ കാറ്റഗറികളില്‍ അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഒപ്പം ഈ വര്‍ഷം ആദ്യമായി Ireland’s Net Zero Hero എന്ന കാറ്റഗറിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി അശ്രാന്തപരിശ്രമം നടത്തിയ ആള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുക. വിജയികളെ സെപ്റ്റംബറില്‍ പ്രഖ്യാപിക്കും.
വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍: https://www.irishtimes.com/life-style/2026/06/13/where-is-irelands-greenest-place-2026-cast-your-vote-here/
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments