നാടൻ പാട്ടിന്റെ ശീലുകളുമായി മറ്റൊരു വേറിട്ട ഓണപ്പാട്ട്
“ഓണം ഓർമ്മയിലോണം ” YouTube ൽ റിലീസ് ചെയ്‌തു. ഓഗസ്റ്റ് എട്ടാം തീയതി TIA അയർലണ്ട് ഓണാഘോഷപരിപാടിയിൽ ഈ പാട്ട് ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു.
Anilphotos &Music ന്റെ പന്ത്രണ്ടാമത്തെ ഈ ആൽബത്തിലൂടെ,
അന്യം നിന്ന് പോകുന്ന പഴമയുടെ ഓണവും ‘ഓണമില്ലാക്കാലത്തേക്കുറിച്ചോ
ർക്കാൻ പോലും വയ്യേ ’ എന്ന ഗൃഹാതുരത്വം ഉണർത്തുന്ന ഈരടികൾ മുദ്രകളിലൂടെ അവതരിപ്പിക്കുന്ന
കലാമണ്ഡലം ഉണ്ണികൃഷ്ണൻ അശോക് എന്ന അതുല്ല്യ പ്രതിഭയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
KR അനിൽകുമാറിന്റെ രചനയിൽ പിറന്ന ഗാനം ചിട്ടപ്പെടുത്തി മനോഹരമായി ആലപിച്ചിരിക്കുന്നത് നാടൻ പാട്ട് കലാകാരനായ ഷൈൻ വെങ്കിടങ്ങ് ആണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിന്റെ സംവിധാനം KP പ്രസാദും ക്യാമറയും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസും,
ആർട്ട് & മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷ് നട്ടാശ്ശേരിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
“ഓണം ഓർമ്മയിലോണം ” ആൽബം You Tube ൽ കാണാൻ
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments