ഡബ്ലിന്‍ തുറമുഖത്ത് 8.2 മില്യണ്‍ സിഗരറ്റുകള്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച റവന്യൂ ഓഫീസര്‍മാരുടെ പതിവ് പരിശോധനയ്ക്കിടയിലാണ് കാര്‍ഡ്‌ബോര്‍ഡുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ അനധികൃത സിഗരറ്റുകള്‍ കണ്ടെടുത്തത്. പ്രത്യേക പരിശീലനം ലഭിച്ച നായയായ കോബും ഇത് കണ്ടെത്തുന്നതിന് സഹായിച്ചു.
റോട്ടര്‍ഡാമില്‍ നിന്നും തുറമുഖത്തെത്തിയ കണ്ടെയിനറിലായിരുന്നു കാര്‍ഡ്‌ബോര്‍ഡ് കണ്‍ഫക്ഷനറി എന്ന രീതിയില്‍ പാക്ക് ചെയ്ത സിഗരറ്ററ്റുകള്‍ ഉണ്ടായിരുന്നത്. ‘Lambert & Butler’, ‘Richmond’, ‘Top Gun’ മുതലായ ബ്രാന്‍ഡുകളിലാണ് ഈ സിഗരറ്റുകള്‍ എത്തിയത്. ഏകദേശം 7.7 മില്യണ്‍ വിപണിമൂല്യമാണ് ഇവയ്ക്കുള്ളത്. പിടിക്കപ്പെടാതിരുന്നെങ്കില്‍ ഇതുവഴി ഏകദേശം 6.1 മില്യണ്‍ യൂറോയുടെ നികുതി നഷ്ടമാണ് ഖജനാവിന് ഉണ്ടാവുമായിരുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments