വാട്ടർഫോർഡ്: മലയാള സിനിമയിലെയും നാടകവേദിയിലെയും കരുത്തുറ്റ സാന്നിധ്യം സന്തോഷ് കീഴാറ്റൂർ അഭിനയകലയുടെ മന്ത്രങ്ങളുമായി വാട്ടർഫോർഡിൽ എത്തുന്നു.
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘എന്റെ മലയാളം’ ക്രിയേറ്റീവ് ഹബ്ബിന്റെ ആഭിമുഖ്യത്തിൽ വാട്ടർഫോർഡിലെ കുട്ടികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ‘മീറ്റ് ദ ആക്ടർ’ എന്ന പ്രത്യേക ഇന്ററാക്ടീവ് സെഷൻ മെയ് 10-ന് നടക്കും.
അഭിനയവും വ്യക്തിത്വ വികാസവും
അരങ്ങിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങിയ സന്തോഷ് കീഴാറ്റൂർ, തന്റെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിലെ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. അഭിനയം കേവലം അനുകരണമല്ലെന്നും അത് എങ്ങനെ ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും വ്യക്തിത്വ വികാസത്തെയും സ്വാധീനിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കും. കുട്ടികൾക്കും യുവാക്കൾക്കും നടനുമായി നേരിട്ട് സംവദിക്കാനും അഭിനയരംഗത്തെ സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അപൂർവ്വ അവസരമാണ് ഈ ശില്പശാലയിലൂടെ ഒരുങ്ങുന്നത്.
അൻപത്തിയഞ്ചിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത സന്തോഷ് കീഴാറ്റൂർ, മലയാളികൾക്ക് പ്രിയങ്കരനായ കലാകാരനാണ്. നാടകത്തോടുള്ള അടങ്ങാത്ത ആവേശം മുൻനിർത്തി അദ്ദേഹം അവതരിപ്പിച്ച ഏകാംഗ നാടകങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. തന്റെ കരിയറിലെ വെല്ലുവിളികളും വിജയഗാഥകളും അദ്ദേഹം ഈ സെഷനിൽ കുട്ടികൾക്കായി തുറന്നുപറയും.
വാട്ടർഫോർഡിലെ
ഫാറോൺഷോണീൻ യൂത്ത്
സെൻററിൽ( Faronshoneen Youth Centre-X91 W276))മെയ് 10, ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 4 മണി വരെയാണ് സംവാദ പരിപാടി.
എസ്സാർ ഹെൽത്ത്‌കെയർ ആണ് ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ.
നാടക-സിനിമ രംഗത്തെ പ്രമുഖ കലാകാരനായ സന്തോഷ് കീഴാറ്റൂരിനെ
നേരിൽ കാണാനും സംവദിക്കാനുമുള്ള ഈ അവസരത്തിലേക്ക് എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ദയാനന്ദ്: 089 487 3070
നിഷ ഷിനു: 087 779 7397
വാർത്ത: ഷാജു ജോസ്


Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments