റവല്യൂട്ട് ഡാറ്റ ചോർച്ച; തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഏഴു മാർഗ്ഗങ്ങൾ സ്വീകരിക്കാം

By Rose Malayalam Desk

അയർലണ്ടിലെ റവല്യൂട്ട് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെ, അക്കൗണ്ട് ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സർക്കാർ സ്ഥാപനത്തിൽ നിന്നുള്ളതെന്ന് തോന്നിക്കുന്ന വ്യാജ അഭ്യർഥനയെ തുടർന്നാണ് ചില ഉപഭോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി പുറത്തുപോയത്. പാസ്‌പോർട്ട് വിവരങ്ങൾ, വിലാസം, തിരിച്ചറിയൽ രേഖകളുടെ ചിത്രങ്ങൾ തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഡാറ്റ ചോർച്ചയെത്തുടർന്ന് അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് കൂടുതൽ തട്ടിപ്പുകൾ നടക്കാനുള്ള സാധ്യതയുള്ളതിനാൽ, സംശയാസ്പദമായ സന്ദേശങ്ങളോടും ഫോൺ കോളുകളോടും പ്രതികരിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.താഴെ പറയുന്ന ഏഴു മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ഒരു പരിധിവരെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം

  1. റവല്യൂട്ട് ആപ്പിലൂടെ നേരിട്ട് ബന്ധപ്പെടുക.റവല്യൂട്ട് ആപ്പിൽ മുകളിൽ ഇടതുവശത്തുള്ള അക്കൗണ്ട് ചിത്രത്തിൽ ടാപ്പ് ചെയ്ത് ‘Chats’ തിരഞ്ഞെടുക്കുക. ഡാറ്റ ചോർച്ചയിൽ വ്യക്തിഗത വിവരങ്ങൾ ബാധിച്ചിട്ടുണ്ടോയെന്ന് കസ്റ്റമർ സപ്പോർട്ടിനോട് നേരിട്ട് ചോദിക്കാം. ഡാറ്റ ചോർച്ച ബാധിച്ച ഉപഭോക്താക്കളെ റവല്യൂട്ട് നേരിട്ട് അറിയിക്കും.എന്നാൽ റവല്യൂട്ടിന്റെ പേരിൽ വരുന്ന സംശയാസ്പദമായ ഇമെയിലുകൾ, ഫോൺ കോളുകൾ, SMS എന്നിവയിൽ ജാഗ്രത പാലിക്കണം. ആപ്പിന് പുറത്തായി പാസ്‌വേഡോ പൂർണ സുരക്ഷാ വിവരങ്ങളോ റവല്യൂട്ട് ആവശ്യപ്പെടില്ല.
  2. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ‘Active Devices’ പരിശോധിക്കുകആപ്പിലെ Account → Security → Devices എന്ന വിഭാഗത്തിൽ പ്രവേശിച്ച് നിങ്ങളുടെ റവല്യൂട്ട് അക്കൗണ്ട് ഉപയോഗിക്കുന്ന ഫോണുകൾ പരിശോധിക്കുക.പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം കണ്ടെത്തിയാൽ അത് തുറന്ന് പരിശോധിക്കുകയും ആവശ്യമായാൽ ‘Log out’ ഉപയോഗിച്ച് അക്കൗണ്ടിൽനിന്ന് ഉടൻ വിച്ഛേദിക്കുകയും ചെയ്യുക.
  3. ബയോമെട്രിക് ലോഗിനും പുതിയ Passcode-ഉം സജ്ജമാക്കുകSecurity → Sign-in and passcode വിഭാഗത്തിൽ നിന്ന് ബയോമെട്രിക് ലോഗിൻ സജീവമാക്കാം. iPhone-ൽ Face IDയും Android ഫോണുകളിൽ ലഭ്യമായ Fingerprint ID പോലുള്ള സംവിധാനങ്ങളും ഉപയോഗിക്കാം.ഇതേ വിഭാഗത്തിൽ നിന്ന് അക്കൗണ്ടിന്റെ Passcode മാറ്റുന്നതും സുരക്ഷ ശക്തമാക്കാൻ സഹായിക്കും. പാസ്‌കോഡ് മാറ്റുമ്പോൾ തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനായി selfie ആവശ്യപ്പെട്ടേക്കാം.
  4. റവല്യൂട്ട് ഇടപാട് അറിയിപ്പുകൾ സജീവമാക്കുക എന്നത് മറ്റൊരു സുരക്ഷാ മാർഗ്ഗമാണ്. അതിനായി ഫോണിന്റെ Settings → Notifications → Revolut എന്ന വിഭാഗത്തിൽ നിന്ന് റവല്യൂട്ട് അറിയിപ്പുകൾ അനുവദിക്കുക. ഇതുവഴി ഓരോ ഇടപാടിനും അറിയിപ്പ് ലഭിക്കുകയും അക്കൗണ്ടിലെ അസാധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചറിയുകയും ചെയ്യാം.റവല്യൂട്ട് ആപ്പിലെ Notification settings വഴി ആവശ്യമില്ലാത്ത marketing notifications, personalised offers, RevPoints promotions എന്നിവ ഓഫ് ചെയ്യാനും കഴിയും.
  5. റവല്യൂട്ടിന്റെ പേരിലുള്ള ഇമെയിലുകളിൽ ജാഗ്രത പാലിക്കുക എന്നത് വളരെ പ്രധാനമായ സുരക്ഷാ മാർഗ്ഗമാണ്. ഡാറ്റ ചോർച്ചയെ തുടർന്ന് റവല്യൂട്ടിന്റെ പേരിൽ വരുന്ന ഇമെയിലുകൾ തട്ടിപ്പിനായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. റവല്യൂട്ടിൽ നിന്നുള്ളതാണെന്ന് തോന്നുന്ന ഇമെയിൽ ലഭിച്ചാലും അതിലെ ലിങ്കുകളിലോ മറ്റ് ഓപ്ഷനുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക.പകരം റവല്യൂട്ട് ആപ്പ് നേരിട്ട് തുറന്ന് Customer Support/Chats വഴി വിവരങ്ങൾ സ്ഥിരീകരിക്കുന്നതാണ് സുരക്ഷിതം.
  6. റവല്യൂട്ടിൽ നിന്നാണെന്ന് തോന്നിക്കുന്ന കോളുകൾക്കും SMS-കൾക്കും ജാഗ്രതയോടെ മറുപടി നൽകുക എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു സുരക്ഷാ മാർഗ്ഗമാണ്. ഡാറ്റ ചോർച്ചയിൽ ലഭിച്ച വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് നിങ്ങളെക്കുറിച്ച് വിശ്വസനീയമായി തോന്നുന്ന വിവരങ്ങൾ പറഞ്ഞ് ഫോൺ ചെയ്യുകയോ SMS അയയ്ക്കുകയോ ചെയ്യാം.റവല്യൂട്ടിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഇത്തരം കോളുകളിലോ സന്ദേശങ്ങളിലോ നിർദേശിക്കുന്ന നടപടികൾ സ്വീകരിക്കരുത്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആപ്പ് തുറന്ന് ഔദ്യോഗിക Customer Support വഴി മാത്രം കാര്യങ്ങൾ പരിശോധിക്കുക.
  7. മറ്റ് ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും നിരീക്ഷിക്കുക.ചോർന്ന വ്യക്തിഗത വിവരങ്ങൾ identity theft ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ റവല്യൂട്ടിന് പുറമെ ഉപയോഗിക്കുന്ന മറ്റ് ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും പതിവായി പരിശോധിക്കുക.സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട സ്ഥാപനത്തെ അറിയിക്കുക.

സുരക്ഷാ മുൻകരുതലായി മറ്റ് സാമ്പത്തിക അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പാസ്‌വേഡുകളും മാറ്റുന്നതും പരിഗണിക്കാം. റവല്യൂട്ടിന്റെ പേരിൽ ലഭിക്കുന്ന ഇമെയിൽ, ഫോൺ കോൾ, SMS എന്നിവയെ മാത്രം ആശ്രയിച്ച് ഒരു നടപടിയും സ്വീകരിക്കാതെ, സാധ്യമായിടത്തോളം റവല്യൂട്ട് ആപ്പിലൂടെ നേരിട്ട് വിവരങ്ങൾ സ്ഥിരീകരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ സമീപനം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments