അയർലൻഡിൽ നാളെ അപൂർവ സൂര്യഗ്രഹണം; മികച്ച കാഴ്ച്ച സൗത്ത് ഈസ്റ്റ് ഭാഗത്ത്

By Rose Malayalam Desk

അയർലൻഡിൽ നാളെ ദൃശ്യമാകാൻ പോകുന്ന അപൂർവ സൂര്യഗ്രഹണം ഏറ്റവും നന്നായി കാണാൻ സാധിക്കുന്നത് അയർലണ്ടിലെ സൗത്ത് ഈസ്റ്റ് മേഖലയിൽ നിന്നായിരിക്കും എന്ന് വിദഗ്ധർ പറയുന്നു.അയർലൻഡിൽ നാളെ, ഓഗസ്റ്റ് 12 ബുധനാഴ്ച വൈകുന്നേരം, ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ സൂര്യഗ്രഹണങ്ങളിലൊനാണ് ദൃശ്യമാകുന്നത് .

പൂർണ സൂര്യഗ്രഹണം അയർലൻഡിൽ നിന്ന് നേരിട്ട് കാണാനാകില്ലെങ്കിലും, ചന്ദ്രൻ സൂര്യന്റെ 93 ശതമാനം മുതൽ 98 ശതമാനം വരെ മറയ്ക്കുന്ന ആഴത്തിലുള്ള ഭാഗിക സൂര്യഗ്രഹണമായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നത്.1999ലെ പ്രസിദ്ധമായ സൂര്യഗ്രഹണത്തിന് സമാനമായ തോതിലുള്ള കാഴ്ചയാണ് ഇത്തവണ അയർലൻഡുകാരെ കാത്തിരിക്കുന്നത്. എന്നാൽ ഇത്തവണ ഗ്രഹണത്തിന്റെ പരമാവധി ഘട്ടത്തിൽ നോർത്ത് ഈസ്റ്റ് അയർലൻഡിൽ സൂര്യന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ദൃശ്യമാകൂ.

എവിടെ നിന്നാണ് ഏറ്റവും നന്നായി കാണാൻ കഴിയുക?

നിലവിലെ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് നിന്റെ സൗത്ത് ഈസ്റ്റ് മേഖലയിൽ നിന്നാണ് സൂര്യഗ്രഹണം നന്നായി കാണാൻ സാധിക്കുക. .പ്രത്യേകിച്ച്:- വാട്ടർഫോഡ്, വിക്‌ലോ,കിൽക്കെന്നി,കാർലോ എന്നിവിടങ്ങളിൽ ആകാശം തെളിഞ്ഞിരിക്കാനുള്ള സാധ്യത താരതമ്യേന കൂടുതലാണെന്നാണ് Met Éireann ചീഫ് ഫോർകാസ്റ്റർ Andrew Doran-Sherlock പറയുന്നത്.അതേസമയം Dublin, Meath, Louth ഉൾപ്പെടുന്ന കിഴക്കൻ Leinster മേഖലയിലും നിന്നും സൂര്യഗ്രഹണം നല്ല രീതിയിൽ തന്നെ കാണാൻ സാധിക്കും എന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. സൗത്ത് വെസ്റ്റ് അയർലൻഡിൽ ഗ്രഹണം Cork, Kerry മേഖലകളിൽ സൂര്യന്റെ കൂടുതൽ ഭാഗം ചന്ദ്രൻ മറയ്ക്കും. അതിനാൽ ആകാശം തെളിഞ്ഞാൽ ഇവിടെ കാഴ്ച കൂടുതൽ ഭംഗിയുള്ളതായിരിക്കാൻ സാധ്യതയുണ്ട് എന്നും പറയുന്നു . Blasket Islands പോലുള്ള കടലിലേക്ക് തുറന്ന ചക്രവാളമുള്ള സ്ഥലങ്ങളിൽ ഗ്രഹണം മനോഹരമായിരിക്കാൻ സാധ്യതയുണ്ട് എന്നും ചൂണ്ടിക്കാട്ടുന്നു.

ഗ്രഹണം എപ്പോൾ തുടങ്ങും?

അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ വൈകിട്ട് 6.09ഓടെ ഗ്രഹണം ആരംഭിക്കും. നോർത്ത് ഭാഗത്തായിരിക്കും തുടക്കം. രാത്രി 8 മണിയോടുകൂടി ഗ്രഹണം അവസാനിക്കുകയും ചെയ്യും.

ഗ്രഹണത്തിന്റെ സമയത്ത് സൂര്യൻ ചക്രവാളത്തിൽ നിന്ന് ഏകദേശം 15 ശതമാനം ഉയരത്തിലായിരിക്കും. സൂര്യൻ ചക്രവാളത്തിന് വളരെ താഴെയായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ കെട്ടിടങ്ങൾ, മരങ്ങൾ, കുന്നുകൾ തുടങ്ങിയവ കാഴ്ച മറയ്ക്കാൻ സാധ്യതയുണ്ട്.അതുകൊണ്ട് ഗ്രഹണം കാണാൻ പോകുന്നവർ തുറസ്സായ തടസ്സങ്ങളില്ലാത്ത ചക്രവാളമുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

രാജ്യത്ത് നിരവധി പൊതുപരിപാടികളും

സൂര്യഗ്രഹണം നിരീക്ഷിക്കാൻ രാജ്യത്തെ വിവിധ ജ്യോതിശാസ്ത്ര സംഘടനകളും സ്ഥാപനങ്ങളും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.Blackrock Castle Observatory, Cork, Ballycroy Visitor Centre, Mayo, Phoenix Park Visitor Centre എന്നിവിടങ്ങളിൽ ഗ്രഹണം നിരീക്ഷിക്കാനുള്ള പരിപാടികൾ നടക്കും. Armagh Observatory and Planetarium കുടുംബങ്ങൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.Dunsink Observatoryയിലെ പരിപാടിയുടെ ടിക്കറ്റുകൾ വെറും നാല് മിനിറ്റിനുള്ളിൽ വിറ്റുതീർന്നിരുന്നു. Maynooth Universityയിലെ 450 സീറ്റുകളുള്ള പരിപാടിയും ഇതിനകം sold out ആയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments