ഡബ്ലിനിലെ M50 മോട്ടോർവേയിൽ മോഷ്ടിച്ച കാറുമായി റോങ്ങ് സൈഡിൽ വാഹനമോടിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരെ ഗാർഡ അറസ്റ്റ് ചെയ്തു. M50-യുടെ സൗത്ത് ബോണ്ട് ക്യാരിയേജ് വെയിൽ ജംഗ്ഷൻ ആറിന് (Blanchardstown) സമീപമാണ് സംഭവം നടന്നത്.
ബുധനാഴ്ച്ച പുലർച്ചെയുണ്ടായ സംഭവത്തിൽ മോഷ്ടിച്ച കാർ M50-ൽ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നത് ഗാർഡയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനം തടയാനുള്ള ശ്രമത്തിനിടെ ഗാർഡയുടെ വാഹനത്തിൽ ഇടിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
സംഭവത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് ടീനേജേഴ്സിനെ ഗാർഡ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വാഹനവുമായി ബന്ധപ്പെട്ട കേസിനൊപ്പം അപകടകരമായ രീതിയിൽ റോങ്ങ് വെ ഡ്രൈവിംഗ് നടത്തിയ സംഭവവും ഗാർഡ അന്വേഷണത്തിന്റെ ഭാഗമാണ്.
M50 പോലുള്ള തിരക്കേറിയ മോട്ടോർവേയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ദിശയ്ക്ക് വിപരീതമായി കാർ ഓടിച്ചതാണ് സംഭവത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. സംഭവത്തെ തുടർന്ന് ഗാർഡ അന്വേഷണം തുടരുകയാണ്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments