രാജ്യവ്യാപകമായി വമ്പൻ തൊഴിലവസരവുമായി Apache Pizza; ക്രിസ്മസിനോടനുബന്ധിച്ച് 500 പേർക്ക് ജോലി നൽകും

ക്രിസ്മസിനോടനുബന്ധിച്ച് അയര്‍ലണ്ടിലെ തങ്ങളുടെ 180 സ്‌റ്റോറുകളിലേയ്ക്കായി 500 പുതിയ ജോലിക്കാരെ നിയമിക്കാന്‍ Apache Pizza. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഒരു റിക്രൂട്ട്‌മെന്റ് റോഡ് ഷോയും കമ്പനി ആരംഭിച്ചിട്ടുണ്ട്. ടൗണുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെല്ലാം വരുന്ന ആഴ്ചകളില്‍ റോഡ് ഷോ സംഘം എത്തും. കഴിയുന്നത്ര വേഗം ഒഴിവുകള്‍ നികത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതുതായി സൃഷ്ടിക്കുന്ന 500 ജോലികളില്‍ പലതും സ്ഥിരമായ ഫുള്‍ടൈം ജോലികളാണെന്നും Apache Pizza വ്യക്തമാക്കി. പാര്‍ട്ട് ടൈം ജോലികളും ലഭ്യമാണ്. ജനറല്‍ മാനേജര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടീം അംഗങ്ങള്‍, … Read more