പക്ഷിപ്പനി പടരുന്നു: അയർലണ്ടിൽ ഇന്ന് മുതൽ വളർത്തുപക്ഷികളെ പുറത്തു വിടുന്നതിന് വിലക്ക്
അയർലണ്ടിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കോഴികൾ അടക്കമുള്ള വളർത്തുപക്ഷികളെ പുറത്തു വിടുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ ഓർഡർ (compulsory housing) ഇന്ന് മുതൽ നിലവിൽ വന്നു. രണ്ട് രോഗപടർച്ചാ കേസുകൾ കണ്ടെത്തിയ സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ പക്ഷികളിലേയ്ക്ക് രോഗം പടരാതിരിക്കാനാണ് നടപടി എന്ന് കൃഷി മന്ത്രി മാർട്ടിൻ ഹെയ്ഡൺ പറഞ്ഞു. കൃഷിവകുപ്പ് സ്ഥിരീകരിച്ചതനുസരിച്ച്, കൗണ്ടി കാർലോയിലെ ഒരു വാണിജ്യ ടർക്കി ഫാമിൽ പക്ഷിപ്പനിയുടെ രണ്ടാമത്തെ പടർച്ച സ്ഥിരീകരിച്ചു. Meath-ലെ Kells-ലുള്ള മറ്റൊരു ടർക്കി ഫാമിലും രോഗബാധ കണ്ടെത്തിയിരുന്നു. പക്ഷിപ്പനിയെ … Read more





