ബെൽഫാസ്റ്റിലെ വീട്ടിൽ സ്ഫോടകവസ്തുക്കൾ; ഒരാൾ അറസ്റ്റിൽ
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ സ്‌ഫോടകവസ്തുക്കളുമായി ഒരാള്‍ പിടിയില്‍. ഇന്നലെ സൗത്ത് ബെല്‍ഫാസ്റ്റിലെ Bentham Drive പ്രദേശത്ത് സംശയകരമായ ഒരു വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇവിടെയുള്ള ഏതാനും വീടുകള്‍ ഒഴിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് ഇവരെ തിരികെ എത്താന്‍ അനുവദിച്ചത്. പ്രദേശത്തെ ഒരു വീട്ടില്‍ പരിശോധന നടത്തിയ പൊലീസ്, നിരവധി സംശയകരമായ വസ്തുക്കളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വിദഗ്ദ്ധര്‍, ഇത് സ്‌ഫോടനത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവ കൂടുതല്‍ പരിശോധനകള്‍ക്കായി … Read more