ഹാലിളകി ഹൈന്ദവ സംഘടനകൾ; അക്ഷയ് കുമാറിനെ തല്ലുന്നവർക്ക് 10 ലക്ഷം പാരിതോഷികം
ബോളിവുഡ് നടന് അക്ഷയ് കുമാറിനെ തല്ലുകയോ, ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഹിന്ദു പരിഷത് അംഗം ഗോവിന്ദ് പരാശര്‍. അക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹൈന്ദവ ദൈവങ്ങളെ കളിയാക്കുന്നു എന്നാരോപിച്ചാണ് സംഘടനയുടെ പ്രഖ്യാപനം. നേരത്തെയും സിനിമകള്‍ക്കെതിരെ സമാനമായ പ്രഖ്യാപനങ്ങളുമായി ഹൈന്ദവ, ഇസ്ലാമിക സംഘടനകള്‍ രംഗത്തുവന്നിരുന്നു. ജയസൂര്യ നായകനായ ഈശോ സിനിമയ്ക്കെതിരെ പിസി ജോര്‍ജ്ജും, ക്രിസ്ത്യന്‍ സഭകളും വിമര്‍ശനമുന്നയിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 2012-ല്‍ … Read more