സർക്കാരിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ ലക്ഷ്യം കാണുമോ? അയർലണ്ടിലെ കാർബൺ പുറന്തള്ളൽ 15% വർദ്ധിച്ചു

അയര്‍ലണ്ടിലെ വൈദ്യുതി നിര്‍മ്മാണ ശാലകളില്‍ നിന്നും, വ്യാവസായിക കമ്പനികളില്‍ നിന്നുമുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം 15% ഉയര്‍ന്നു. Environmental Protection Agency (EPA) നടത്തിയ പ്രാരംഭ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. യൂറോപ്പിലാകമാനം കാര്‍ബണ്‍ പുറന്തള്ളല്‍ 9.1% വര്‍ദ്ധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആകെ പുറന്തള്ളിയ പുകയില്‍ 2 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അയര്‍ലണ്ടില്‍ വൈദ്യുതി നിര്‍മ്മാണത്തിനായി കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിച്ചതാണ് പുറന്തള്ളല്‍ കുത്തനെ ഉയരാന്‍ കാരണം. ഇതോടെ 2030 ആകുമ്പോഴേയ്ക്കും … Read more

സർക്കാരിന്റെ പുതിയ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ അന്തിമരൂപമായി; 2030-ഓടെ കാർബൺ പുറംതള്ളൽ 51% കുറയ്ക്കുമെന്ന് പ്രതിജ്ഞ; പ്രധാന നിർദ്ദേശങ്ങൾ വായിക്കാം

രാജ്യം അഭിമുഖീകരിക്കുന്ന കാലാവസ്ഥാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന് അന്തിമരൂപമായി. ദിവസേന 5 ലക്ഷം പേര്‍ നടത്തം ശീലമാക്കുക, സൈക്കിള്‍, പൊതുപഗതാഗതം എന്നിവ കൂടുതലായി ഉപയോഗപ്പെടുത്തുക, വൈദ്യുതി നിര്‍മ്മാണത്തിലൂടെയുള്ള കാര്‍ബണ്‍ പുറംതള്ളല്‍ 80% കുറയ്ക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. പദ്ധതി മന്ത്രിസഭാ അംഗീകാരത്തിനായി പരിസ്ഥിതി വകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ ഇന്ന് സമര്‍പ്പിക്കും. രാജ്യത്ത് കൃഷിയില്‍ നിന്നുമുണ്ടാകുന്ന വാതകങ്ങളുടെ പുറന്തള്ളല്‍ 30% വരെ കുറയ്ക്കാനാണ് നിര്‍ദ്ദേശം. അതേസമയം രാജ്യത്തെ കന്നുകാലിസമ്പത്ത് കുറയ്ക്കണമെന്ന് … Read more