അയർലണ്ടിലെ ചൈൽഡ്കെയർ വർക്കർമാരുടെ ശമ്പളം ഇനി മണിക്കൂറിന് 15 യൂറോ
അയര്‍ലണ്ടിലെ ചൈല്‍ഡ്കെയര്‍ വര്‍ക്കര്‍മാരുടെ കുറഞ്ഞ ശമ്പളം മണിക്കൂറിന് 13.65 യൂറോയില്‍ നിന്നും 15 യൂറോ ആക്കി ഉയര്‍ത്തി സര്‍ക്കാര്‍. ഒക്ടോബര്‍ 13 മുതല്‍ പുതുക്കിയ ശമ്പളനിരക്ക് നിലവില്‍ വരും. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന മൂന്നില്‍ രണ്ട് പേര്‍ക്കും ഈ വര്‍ദ്ധന ഗുണം ചെയ്യും. ഏകദേശം 35,000 ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന ഗുണം ചെയ്യുമെന്ന് Junior Enterprise Minister Alan Dillon പറഞ്ഞു. ഇതില്‍ 23,000 പേരുടെ ശമ്പളത്തില്‍ നേരിട്ടുള്ള വര്‍ദ്ധന പ്രതിഫലിക്കും.