ഇന്ത്യൻ എംബസി നടത്തിയ രംഗോളി മത്സരത്തിൽ കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർക്ക് ഒന്നാം സ്ഥാനം

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച രംഗോളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കോര്‍ക്കിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ COINNs (Cork Indian Nurses). ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരില്‍ ഇന്ത്യയുടെ 75-ആാം സ്വാതന്ത്രവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എംബസി രംഗോളി മത്സരം സംഘടിപ്പിച്ചത്. തങ്ങളെ ഒന്നാം സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത എംബസി അധികൃതര്‍ക്കും മറ്റും COINNs തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി നന്ദിയറിയിച്ചു.