ഡബ്ലിനിൽ cost-rental scheme പ്രകാരം വീട് ലഭിക്കാനുള്ള പരമാവധി കുടുംബവരുമാനം ഉയർത്തി; വിശദശാംശങ്ങളറിയാം

ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ cost-rental scheme പ്രകാരം സഹായം ലഭിക്കാനുള്ള പരമാവധി കുടുംബവരുമാനം 66,000 യൂറോ ആക്കി ഉയര്‍ത്തി. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായത്തില്‍ താമസത്തിന് വാടക വീട് ലഭിക്കാനുള്ള പരമാവധി വരുമാനം 59,000 ആണ്. പുതുക്കിയ വരുമാനപരിധി ഇന്ന് മുതല്‍ നിലവില്‍ വരും. വാടക നല്‍കാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്നതായി മനസിലാക്കിയതിനാലാണ്, വരുമാനപരിധി വര്‍ദ്ധിപ്പിച്ചതെന്ന് ഭവനമന്ത്രി Darragh O’Brien പറഞ്ഞു. കഴിഞ്ഞ മാസം 750 മില്യണ്‍ യൂറോ വകയിരുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച Secure Tenancies and … Read more

ഡബ്ലിനിൽ 853 സോഷ്യൽ, കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കാൻ കൗൺസിലർമാരുടെ അംഗീകാരം; പദ്ധതി വഴി 204,000 യൂറോയ്ക്ക് വീടുകൾ ലഭ്യമാകും

ഡബ്ലിനിലെ Santry-യിലുള്ള Oscar Traynor Road-ല്‍ 853 സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കൗണ്‍സിലര്‍മാരുടെ അംഗീകാരം. എട്ട് വര്‍ഷം മുമ്പ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ആദ്യമായി കൊണ്ടുവന്ന പദ്ധതിക്കാണ് പലതവണ നടത്തിയ പുനഃപരിശോധനകള്‍ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കൗണ്‍സിലിന് കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന ഏറ്റവും വലിയ ഭൂമികളില്‍ ഒന്നാണ് Oscar Traynor Road-ലേത്. 23-നെതിരെ 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൗണ്‍സിലര്‍മാര്‍ പദ്ധതി അംഗീകരിച്ചത്. Fianna Fail, Fine Gael, Green Party എന്നിവര്‍ക്കൊപ്പം ഭൂരിപക്ഷം Labour … Read more