തുനിഞ്ഞിറങ്ങിയോ ഗാർഡ? ഡബ്ലിനിൽ ഒരാഴ്ചയ്ക്കിടെ 500 അറസ്റ്റ്

കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാകുന്ന ഡബ്ലിനില്‍ കഴിഞ്ഞ ആഴ്ചയിലെ മാത്രം 500-ല്‍ അധികം ആളുകളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. അയര്‍ലണ്ടിലെ പോലീസ് സേന നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി 680-ല്‍ അധികം പരിശോധനകളും. 1,500-ല്‍ പരം പട്രോളിങ്ങുകളും ആണ് പ്രദേശത്ത് നടത്തിയിട്ടുള്ളത്. ഡബ്ലിനില്‍ നടന്ന മൂന്ന് വ്യത്യസ്ത കവര്‍ച്ചകള്‍ അന്വേഷിച്ച ഗാര്‍ഡ, മൂന്ന് പേരെ പിടികൂടിയിട്ടുമുണ്ട്. കൂടാതെ 17,000 യൂറോയോളം വിലവരുന്ന മയക്കുമരുന്നുകള്‍ കണ്ടെടുക്കുകയും, തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി 196 ഇടങ്ങളില്‍ ഗതാഗതസുരക്ഷാ പരിശോധനകള്‍ നടത്തുകയും ചെയ്തു .

ടിപ്പററിയിൽ കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച 11 കാറുകൾ പിടിച്ചെടുത്തു; പിടിച്ചെടുത്തവയിൽ Audi, BMW, Range Rover അടക്കമുള്ള ആഡംബര വാഹനങ്ങൾ

കൗണ്ടി ടിപ്പററിയില്‍ Criminal Assets Bureau (CAB) നടത്തിയ ഓപ്പറേഷനില്‍ 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. കുറ്റകൃത്യങ്ങള്‍ക്കായി പണം, വാഹനങ്ങള്‍, സ്വത്ത് തുടങ്ങിയവ ഉപയോഗിക്കുന്നത് കണ്ടെത്തി പിടിച്ചെടുക്കാനായി CAB നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായി വ്യാഴാഴ്ചയായിരുന്നു പരിശോധന. കിഴക്കന്‍ യൂറോപ്പിലെ കുറ്റവാളി സംഘം പ്രവര്‍ത്തിക്കുന്ന ടിപ്പററിയിലെ പ്രദേശത്തായിരുന്നു പരിശോധനയെന്ന് ഗാര്‍ഡ അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെ 24 CAB ഉദ്യോഗസ്ഥര്‍ ഒരു കാര്‍ ഡീലര്‍ഷിപ്പ് കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആഡംബര വാഹനങ്ങളായ അഞ്ച് Audi Q7, രണ്ട് Range Rover, … Read more