അയർലണ്ടിലെ പ്രൈമറി സ്‌കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനം; നിങ്ങളുടെ അഭിപ്രായം എന്ത്?

അയര്‍ലണ്ടിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിനല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് ഉപദേശം. ഇത് സംബന്ധിച്ചുള്ള മെമ്മോ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി മന്ത്രിസഭയില്‍ അവതരിപ്പിച്ചിരുന്നു. അതേസമയം രാജ്യമെങ്ങുമുള്ള പ്രൈമറി സ്‌കൂളുകളില്‍ ഒറ്റയടിക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനല്ല സര്‍ക്കാര്‍ നീക്കം. മറിച്ച് ഓരോ സ്‌കൂളിലെയും കുട്ടികളുടെ മാതാപിതാക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റിന് ഇക്കാര്യം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാം. രാജ്യത്തെ പല സ്‌കൂളുകളും ഇപ്പോള്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കുട്ടികള്‍ സെക്കന്‍ഡറി ക്ലാസുകളിലേയ്ക്ക് കടക്കുംവരെ ഫോണുകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശം. സൈബര്‍ ബുള്ളിയിങ്, … Read more

വ്യാഴാഴ്ച മുതൽ സ്‌കൂളുകൾ തുറക്കും; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ

കോവിഡ് കാരണം അടച്ചിട്ട അയര്‍ലണ്ടിലെ സ്‌കൂളുകള്‍ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ വ്യാഴാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി. ഒമൈക്രോണ്‍ വകഭേദം കാരണം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിവിധ മേളകളില്‍ ആശങ്ക നിലനില്‍ക്കേയാണ് മുന്‍ തീരുമാനപ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച തന്നെ സ്‌കൂളുകള്‍ തുറക്കുന്നത്. നേരത്തെ വിവിധ അദ്ധ്യാപക സംഘടനകളടക്കം തീരുമാനം … Read more

അയർലണ്ടിലെ സ്‌കൂളുകളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരില്ല; അദ്ധ്യാപന വിദ്യാർത്ഥികളും, വിരമിച്ചവരുമടക്കം 200 പേരെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അയര്‍ലണ്ടിലെ സ്‌കൂളുകളിലെ ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി 200 പകരക്കാരെ നിയമിക്കുന്നത് അടക്കമുള്ള സുപ്രധാനപ്രഖ്യാപനങ്ങളുമായി വിദ്യാഭ്യാസമന്ത്രി. അദ്ധ്യാപന വിദ്യാര്‍ത്ഥികള്‍, വിരമിച്ച അദ്ധ്യാപകര്‍ എന്നിവരെയടക്കം താല്‍ക്കാലികമായി നിയമിക്കുമെന്നാണ് മന്ത്രി നോര്‍മ ഫോളി പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കാരണം ധാരാളം അദ്ധ്യാപകരും, മറ്റ് ജീവനക്കാരും അവധിയെടുക്കുന്നത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രധാന നിര്‍ദ്ദേശങ്ങളുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പ്രശ്‌നപരിഹാരത്തിനായി വിവിധ സ്‌കൂളുകളുടെ മാനേജ്‌മെന്റുകള്‍ മന്ത്രിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ജീവനക്കാര്‍ എത്താത്തത് കാരണം വിദൂര പഠനത്തിലേയ്ക്ക് പോകാന്‍ തങ്ങള്‍ … Read more