ഡബ്ലിനിൽ ഡ്രോൺ ഡെലിവറി ആരംഭിച്ച് Chopped; ഫുഡ് ഇനി 3 മിനിറ്റിൽ വീട്ടിലെത്തും

അയര്‍ലണ്ടിലെ പ്രശസ്ത റസ്റ്ററന്റായ Chopped, ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറി സര്‍വീസിന് തുടക്കമിടുന്നു. Manna ഡ്രോണ്‍ സര്‍വീസുമായി ചേര്‍ന്ന് ഡബ്ലിനിലെ Balanchardstown-ലാണ് അത്യാധുനിക ഡെലിവറി സംവിധാനത്തിന് Chopped ആരംഭം കുറിക്കുന്നത്. സാലഡ്‌സ്, ബൗള്‍സ്, റാപ്പ്‌സ് എന്നിവയെല്ലാം ഇനി ഫ്രഷ്‌നസ്സോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഡ്രോണ്‍ വഴി ലഭ്യമാകുമെന്ന് Chopped അറിയിച്ചു. വേഗത, കാര്യക്ഷമത, സൗകര്യം എന്നിവയാണ് ഡ്രോണ്‍ ഡെലിവറിയുടെ മുഖമുദ്രകള്‍. ഓര്‍ഡര്‍ കൊടുത്ത് 3 മിനിറ്റ് മുതല്‍ ഡെലിവറി ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനം. ഡ്രോണ്‍ ഡെലിവറി ആരംഭിക്കുന്നതിന്റെ ഭാഗമായി Blanchardstown-ലെ Flyefit … Read more