ഡബ്ലിൻ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 45 കിലോ കൊക്കെയ്ൻ

ഡബ്ലിന്‍ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഗാര്‍ഡ, കസ്റ്റംസ്, റവന്യൂ എന്നിവര്‍ ചേര്‍ന്ന് ശനിയാഴ്ച നടന്ന പരിശോധനയിലാണ് 3 മില്യണ്‍ യൂറോയിലേറെ വിലവരുന്ന കൊക്കെയ്ന്‍ പിടികൂടിയത്. തുറമുഖം വഴി എത്തിയ ഒരു വാഹനത്തിലെ ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 45 കിലോഗ്രാം വരുന്ന കൊക്കെയ്ന്‍. വാഹനം നിര്‍ത്തിയുള്ള പരിശോധനയിലാണ് ഇത് പിടികൂടിയത്. സംഭവത്തില്‍ 46-കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായും, ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഗാര്‍ഡ അറിയിച്ചു. അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായിരുന്നു ഇന്നലെ നടന്ന … Read more

ലോകനിലവാരത്തിലേക്കുയരാൻ ഡബ്ലിൻ പോർട്ട്; 400 മില്യൺ യൂറോയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു

River Liffey-ക്ക് കുറുകെ പുതിയ പാലം നിര്‍മ്മിക്കുന്നതടക്കമുള്ള വമ്പന്‍ പദ്ധതികള്‍ക്കായി 400 മില്യണ്‍ യൂറോ വകയിരുത്തി ഡബ്ലിന്‍ പോര്‍ട്ട്. പ്രദേശത്തെ അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിട്ട് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയില്‍ പൊതു പാര്‍ക്കുകള്‍, അഞ്ച് കിലോമീറ്റര്‍ നീളുന്ന സൈക്കിള്‍ പാതകള്‍, നടപ്പാതകള്‍ എന്നിവയും ഉള്‍പ്പെടും. Poolbeg Peninsula പ്രദേശത്താണ് 3FM Project എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുക. ഡബ്ലിന്‍ പോര്‍ട്ട് നടപ്പിലാക്കിവരുന്ന മാസ്റ്റര്‍ പ്ലാനിന്റെ മൂന്നാമത്തെയും, അവസാനത്തെയും പ്രോജക്ടാണിത്. 2040-ല്‍ പ്രോജക്ട് പൂര്‍ത്തിയാകുന്നതോടെ പോര്‍ട്ട് അതിന്റെ പൂര്‍ണ്ണ ക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് … Read more